ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. 1869ൽ
ഗുജറാത്തിലെ പോർബന്ദറിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിക്കുന്നത്.
അഹിംസയിലൂന്നിയ സത്യാഗ്രഹസമരത്തിലൂടെ ലോകത്താകമാനം ശ്രദ്ധേയനായ ഗാന്ധിജി
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു. സത്യം,
അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ചു. ലളിത ജീവിതം നയിച്ച്
പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു,
സസ്യാഹാരം മാത്രം ഭക്ഷിച്ചു. നിരാഹാരം ആത്മശുദ്ധീകരണത്തിനും
പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ,
നെൽസൺ മണ്ടേല, ആങ് സാൻ സൂചി എന്നീ നേതാക്കൾ ഗാന്ധിയൻ ആശയങ്ങൾ
സ്വാംശീകരിച്ചവരിൽപെടുന്നു. ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഇന്നേ
ദിവസം ലോക അഹിംസാ ദിനമായി ആചരിക്കുന്നു.
No comments:
Post a Comment