അസഹ്യമായ വേദനയോടെ അദ്ദേഹം ആവര്‍ത്തിച്ചു, 'ഞാന്‍ സ്വര്‍ഗ്ഗ നിയമങ്ങളെ പറ്റി അജ്ഞനായ വെറുമൊരു മനുഷ്യനാണ്. ദയവായി എനിക്ക് എന്റെ സഹോദരന്മാരെ കാട്ടി തന്നാലും. എന്റെ ജ്യേഷ്ഠനായ,മഹാത്മാവായ കര്‍ണ്ണനെയും ഞാന്‍ കാണുന്നില്ല. ഈ സ്വര്‍ഗ്ഗം എനിക്കു വേണ്ടാ. എനിക്കിപ്പോള്‍ തന്നെ എന്റെ സഹോദരങ്ങള്‍ എവിടെയെന്നു കാട്ടി തന്നാലും!
നാരദന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു'ശാന്തനാകൂ! യുധിഷ്ടിരാ! അങ്ങയുടെ സഹോദര സ്‌നേഹം ശ്ലാഘനീയം തന്നെ. എന്നാല്‍ ഇവിടെ ഒരു മമതാ ബന്ധത്തിനും സ്ഥാനമില്ല. അതു മനസ്സിലാക്കാനുള്ള തിരിച്ചറിവ് അങ്ങക്കില്ലാതെ പോയി. പിന്നെ, ദുര്യോധനന്റെ സ്ഥിതിയും അങ്ങയെ അസ്വസ്ഥനാക്കുന്നു. നിങ്ങളെ സംബന്ധിച്ച് അയാള്‍ പിടിവാശിക്കാരനും,ദുഷ്ടനുമായ സഹോദരനായിരുന്നെങ്കിലും,ഇവിടെ അതിന് ചെറിയ സ്ഥാനമേ ഉള്ളൂ. ദുര്യോധനന്‍ വളരെ നല്ല രീതിയില്‍ പ്രജാ പരിപാലനം നടത്തിയിരുന്നു. അയാള്‍ ധീരനായ ക്ഷത്രിയന്‍ ആയിരുന്നു. യുദ്ധത്തില്‍ നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ പൊരുതി മരിച്ചു. പോരങ്കില്‍ ആ യുദ്ധം സ്യമന്ത പഞ്ചക തടാകക്കരയില്‍ വെച്ചായിരുന്നു. എല്ലാം അങ്ങക്ക് അറിവുള്ളതല്ലേ? ദുര്യോധനന്‍ 'ഒരസഹിഷ്ണു'ആയിരുന്നിരിക്കാം. എങ്കിലും ആ വീരന് ഉചിതമായ സ്വര്‍ഗ്ഗസ്ഥാനം തന്നെ പ്രാപ്തമാക്കണമെന്ന് ബലരാമന്‍ ശഠിച്ചിരുന്നു ദുര്യോധനന്‍ അതിന് ഏറെ അര്‍ഹതപ്പെട്ടവന്‍ തന്നെ നാരദന്‍ പറയുന്ന വാക്കുകള്‍ ശ്രവിച്ചെങ്കിലും, യുധിഷ്ടിരന്റെ മനസ്സ് സഹോദരങ്ങള്‍ക്ക് വേണ്ടി വിലപിച്ചു കൊണ്ടിരുന്നു.
'എനിക്ക് സ്വര്‍ഗ്ഗരാജ്യം വേണ്ടാ. എന്റെ സഹോദരങ്ങള്‍ വസിക്കുന്നെടുത്തേക്ക് ദയവായി എന്നെ കൊണ്ടു പോയാലും.യുധിഷ്ടിരന്റെ നിസ്സഹായ അവസ്ഥയില്‍ അനുകമ്പിതനായ ഇന്ദ്രന്‍ ഭടന്മാരോട് പറഞ്ഞു 'ഇദ്ദേഹത്തെ,ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ വസിക്കുന്നടുത്തെക്ക് കൂട്ടുക. മടങ്ങി വരുവാന്‍ താല്പര്യമുണ്ടെങ്കില്‍ മാത്രം തിരിച്ചു കൊണ്ടു വരിക.' യുധിഷ്ടിരന്‍ ഇന്ദ്ര ഭടന്മാരോടൊപ്പം യാത്രതിരിച്ചു. കുറച്ചു ദൂരം താണ്ടിയപ്പോള്‍ വഴി ദുര്‍ഘടമായി.
പ്രകാശം നേര്‍ത്ത് നേര്‍ത്ത് തീരെ ഇല്ലാതായി തുടങ്ങി. ഭടന്മാര്‍ ചോദിച്ചു, 'അങ്ങക്ക് മടങ്ങണമെങ്കില്‍, നമുക്ക് തിരിച്ചു പോകാം.'വേണ്ടാ! എനിക്കെന്റെ സഹോദരന്മാര്‍ക്ക് അരികിലെത്തണം. അതിനു വേണ്ടി ഏതു ദുര്‍ഘട പാതയിലൂടെയും ഞാന്‍ സഞ്ചരിക്കും.' ഭടന്മാര്‍ വീണ്ടും അദ്ദേഹത്തിനു വഴി കാട്ടിയായി. പോകെ, പോകെ എങ്ങും കനത്ത കൂരിരുട്ട്. എങ്ങും മനുഷ്യ മാംസത്തിന്റെ മത്തു പിടിപ്പിക്കുന്ന ദുര്‍ഗ്ഗന്ധം. അവിടെ അവിടെയായി മനുഷ്യമാംസാവശിഷ്ടങ്ങള്‍ കുന്നു കൂടി കിടക്കുന്നത് ആ കൂരിരുട്ടിലും യുധിഷ്ടിരന്‍ കണ്ടു. ദുര്‍ഗ്ഗന്ധത്തിന്റെ മത്തു പിടിപ്പിക്കുന്ന മണം അസഹ്യമായപ്പോള്‍ അദ്ദേഹം നിന്നു.
'പ്രഭോ! അങ്ങ് മടങ്ങി പ്പോകാന്‍ ആഗ്രഹിക്കുന്നോ?' ഭടന്മാര്‍ തിരക്കി.'ഇവിടെങ്ങും ഞാനെന്റെ സഹോദരന്മാരെ കണ്ടില്ല. അവരെ കാണാതെ എനിക്ക് മടങ്ങേണ്ടിയിരിക്കുന്നു' യുധിഷ്ടിരന്റെ വാക്കുകളില്‍ കനത്ത നിരാശയും, വേദനയും നിഴലിച്ചു. മടക്ക യാത്രക്ക് ഒരുങ്ങിയ അദ്ദേഹം ആ ശബ്ദം കേട്ടു 'പ്രിയ യുധിഷ്ടിരാ! അങ്ങ് ഇവിടെ നിന്നാലും! അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ ശരീര പീഢകള്‍ക്കു അയവു വരുത്തിയിരിക്കുന്നു. താങ്കള്‍ തീര്‍ച്ചയായും ഒരു മഹാത്മാവാണ്!'
'ജ്യേഷ്ഠ! ഞങ്ങളെ വിട്ടു പോകരുത്! അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ ദേഹപീഢകള്‍ക്കു അയവു വരുത്തിയിരിക്കുന്നു. ജ്യേഷ്ഠ!'
ആ ശബ്ദങ്ങള്‍ തന്റെ സഹോദരന്മാരുടെ ആണെന്ന തിരിച്ചറിവ് യുധിഷ്ടിരന് ഉണ്ടായി. അദ്ദേഹം ഭടന്മാരോട് പറഞ്ഞു' നിങ്ങള്‍ മടങ്ങി പൊയ് ക്കൊള്ളു. ഞാന്റെ സഹോദരങ്ങളെ കണ്ടെത്തിയിരിക്കുന്നു. എന്റെ സ്വര്‍ഗ്ഗം ഞാന്‍ തന്നെ കണ്ടെത്തിയെന്നു താങ്കളുടെ പ്രഭുവിനെ അറിയിച്ചാലും! 'ഭടന്മാര്‍ മടങ്ങി ചെന്ന് ഇന്ദ്രനെ വിവരം അറിയിച്ചു.
എത്ര നേരം ദുര്‍ഗന്ധമായ ആ അവ്യക്തതയില്‍ കഴിച്ചു കൂട്ടിയെന്ന് യുധിഷ്ടിരനു പോലും നിശ്ചയം ഇല്ലാതായി. പെട്ടെന്ന് സുഗന്ധ പൂരിതമായ പ്രഭ ആ ദിക്കിലേക്ക് കടന്നു വന്നു. ഇന്ദ്രനും, മറ്റു ദേവന്മാരും അവിടെ എത്തി.
അവര്‍ യുധിഷ്ടിരനോട് പറഞ്ഞു, 'യുധിഷ്ടിരാ! താങ്കള്‍ ഏറെ മഹാനും, ധര്‍മ്മിഷ്ടനുമാണ്. എത്ര മഹാനാണെങ്കിലും അയാള്‍ നരകത്തിലൂടെ വേണം സ്വര്‍ഗ്ഗം പ്രാപിക്കണമെന്നതാണ് നിയമം. എന്നാല്‍ താങ്കള്‍ മാത്രം ആ നിയമത്തിന് അതീതനായിരുന്നു. അതിനാല്‍ താങ്കള്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. എന്നാല്‍ താങ്കളുടെ സഹോദരങ്ങളും ദ്രൗപതിയും ഓരോരോ തരത്തില്‍ തെറ്റിന് അടിമ പ്പെട്ടിരുന്നു. അത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ? അതിനാല്‍ അവര്‍ക്ക് കുറച്ചു നേരം നരകത്തില്‍ കഴിയേണ്ടി വന്നു.'
ഇന്ദ്രന്‍ തുടര്‍ന്നു, 'യുധിഷ്ടിരാ! താങ്കള്‍ ഒരേ ഒരു പാപമേ ചെയ്തിട്ടുള്ളൂ, കുരുക്ഷേത്ര യുദ്ധത്തില്‍ സൈനിക സംരക്ഷണാര്‍ത്ഥം കൃഷ്ണ നിര്‍ദ്ദേശത്താല്‍ അങ്ങ് പറഞ്ഞ പൊളി! അതിനാലാണ് താങ്കള്ക്ക് ഈ മായാ ഭ്രമത്തില്‍ പെട്ട് ഉഴലേണ്ടി വന്നത്.'
ധര്‍മ്മ രാജാവ് അവിടെ എത്തി. 'പുത്രാ! എന്റെ മൂന്നാമത്തെ പരീക്ഷണത്തിലും നീ വിജയിച്ചിരിക്കുന്നു. ലോകം കണ്ടെതില്‍ വെച്ച് ഏറ്റവും ധര്‍മ്മിഷ്ടനെന്ന ഖ്യാതി നീ നേടിയിരിക്കുന്നു! എനിക്ക് നിന്നെ ക്കുറിച്ച് അഭിമാനമുണ്ട്. നിന്നെ പരീക്ഷിക്കാന്‍ വേണ്ടി ഞാനൊരുക്കിയ പരീക്ഷണമായിരുന്നു ഇതെല്ലാം. നീ കേട്ട ശബ്ദമൊന്നും, യഥാര്‍ത്ഥത്തില്‍ നിന്റെ സഹോദരന്മാരുടെ ആയിരുന്നില്ല. ആണെന്ന തോന്നല്‍ ഞാന്‍ നിന്നിലുണ്ടാക്കി. നിന്റെ സഹോദരന്മാര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിരിക്കുന്നു!
വരൂ! ഈ സ്വര്‍ഗ്ഗംഗാ നദിയില്‍ കുളിച്ച് നീ ശുദ്ധനായാലും!! ഇതോടെ നിന്നിലെ മമതാ ബന്ധം വിച്ഛേദിക്കപ്പെടുന്നതാണ്.'
യുധിഷ്ടിരന്‍ നദിയില്‍ കുളിച്ച് ശുദ്ധനായി. അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അവിടെ ഒരുത്തുംഗ സിംഹാസനത്തില്‍ കൃഷ്ണന്‍ ഇരിക്കുന്നതായി കണ്ടു. അദ്ദേഹത്തിന് അടുത്തായി അര്‍ജ്ജുനന്‍ ഇരിക്കുന്നു. അവര്‍ എഴുന്നേറ്റു സന്തോഷത്തോടെ യുധിഷ്ടിരനെ വരവേറ്റു. തന്റെ ജ്യേഷ്ഠന്‍ രാധേയനെന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന കര്‍ണ്ണനെ യുധിഷ്ടിരന്‍ ദ്വാദശാദിത്യന്മാര്‍ക്കിടയില്‍ കണ്ടെത്തി. യുധിഷ്ടിരന്‍ ജ്യേഷ്ഠനെ വണങ്ങി. അദ്ദേഹവും പുഞ്ചിരിയോടെ തന്റെ സഹോദരനെ വരവേറ്റു. മരുത്തുക്കളുടെ ഇടയിലായിരുന്നു ഭീമന്‍! അശ്വനീ ദേവന്മാരുടെ സമീപമിരുന്ന നകുല സഹദേവന്മാരും,ഭീമനോടൊപ്പം യുധിഷ്ടിരനെ വണങ്ങി ആദരവു പ്രകടിപ്പിച്ചു. ആ ഇന്ദ്ര സഭയില്‍ ഒരു തേജോ ഗോളം പോലെ ദ്രൗപതി ശോഭിക്കുന്നു,അവള്‍ക്കൊപ്പം തങ്ങളുടെ അഞ്ചു പുത്രന്മാരെയും യുധിഷ്ടിരന്‍ കണ്ടു. അവര്‍ അദ്ദേഹത്തെ വണങ്ങി. അഗ്‌നിയുടെ സമീപമിരുന്ന ദൃഷ്ടദൃമ്‌നനെയും, സാത്യകി തുടങ്ങിയ മറ്റു വീരന്മാരെയും അദ്ദേഹം കണ്ടു. വസുക്കളുടെ നടുവിലിരുന്ന 'ഭീഷ്മരെ'യുധിഷ്ടിരന്‍ വണങ്ങി. ബൃഹസ്പതിയുടെ സമീപമിരുന്ന ദ്രോണരും യുധിഷ്ടിരനെ അനുഗ്രഹിച്ചു. ഒരു പ്രത്യേക സിംഹാസനത്തില്‍ പുഞ്ചിരി പൊഴിച്ചിരുന്ന ദുര്യോധനന്‍,യുധിഷ്ടിരനെ എഴുന്നേറ്റു ആദരിച്ചു. സ്വര്‍ഗ്ഗത്തില്‍ വൈരത്തിന് സ്ഥാനമില്ല. ദുര്യോധനന്‍ വീരമൃത്യു വരിച്ച, സ്വകര്‍മ്മം നല്ലരീതിയില്‍ നിര്വഹിച്ച രാജര്‍ഷി ആയതിനാല്‍,അദ്ദേഹത്തിനു സ്വര്‍ഗ്ഗത്തില്‍ പ്രത്യേക സ്ഥാനം നല്‍കിയിരുന്നു!' വരൂ! പുത്രാ! നിന്റെ സ്ഥാനം എന്നോടോപ്പമാണ് അവിടെ നിന്റെ ചെറിയച്ഛനും ഉണ്ടാകും.'
ധര്‍മ്മദേവന്‍ തന്റെ അടുത്ത ഇരിപ്പടത്ത്തിലേക്ക് യുധിഷ്ടിരനെ കൂട്ടി. അവിടെ വിദുരരും അദ്ദേഹത്തെ സ്വീകരിച്ചു ചന്ദ്രനു സമീപം കുളിര്‍ തെന്നലെന്നൊണം ശോഭിച്ചിരുന്ന അഭിമന്യുവിനെ യുധിഷ്ടിരന്‍ കണ്ടു. അഭിമന്യു ചന്ദ്രാംശം ആയിരുന്നു. അഭിമന്യുവും തന്റെ വലിയച്ഛനെ വണങ്ങി. യുധിഷ്ടിരന്‍ നിറഞ്ഞ മനസ്സോടെ തന്റെ ഇരിപ്പടത്തില്‍ ഉപവിഷ്ടനായി.

പാണ്ഡവരുടെ മഹാപ്രസ്ഥാനിക സ്വര്‍ഗ്ഗാരോഹണങ്ങള്‍ 2
ഗോവിന്ദന്‍ നമുക്കു നല്‍കി നിധി! ആശ്വസിക്കു ഭീമാ!'നിര്‍ത്താതെ തുടര്‍ന്ന യാത്രക്കിടയില്‍ ആദ്യം സഹദേവനും, പിന്നാലെ നകുലനും വീണു മരിച്ചു. സഹദേവന്‍ തന്റെ അറിവിലും നകുലന്‍ തന്റെ സൌന്ദര്യത്തിലും ഗര്‍വ്വിതനായിരുന്നതു കൊണ്ടാണ് യാത്ര തുടരാന്‍ കഴിയാതെ വന്നതെന്ന സത്യം യുധിഷ്ടിരന്‍ ഭീമന്റെ സംശയത്തിനു മറുപടിയായി ഉദ്ധരിച്ചു. അടുത്തത് അര്‍ജ്ജുനന്റെ ഊഴം ആയിരുന്നു. നടപ്പു തുടരുന്നതിനിടയില്‍ ആ ധനുര്‍ ധരനും വീണു മരിച്ചു. അപ്പോഴും ഭീമന്‍ യുധിഷ്ടിരനോട് സംശയം ഉന്നയിച്ചു' സകല ശത്രുക്കളെയും താന്‍ തന്നെ വധിക്കുമെന്ന് അര്‍ജ്ജുനന്‍ ശപഥം ചെയ്തിരുന്നു. തന്മൂലം ആ മഹാരഥന്മാരുടെ ശക്തി ക്ഷയിപ്പിക്കതക്കവിധം പലപ്പോഴും ഭല്‍സിച്ചിരുന്നു. ഈ ഒരു കുറ്റമേ ധര്‍മ്മ ശാസ്ത്ര പ്രകാരം അര്‍ജ്ജുനനില്‍ ആരോപിക്കപെട്ടിട്ടുള്ളൂ' വീണ്ടും നടപ്പു തുടര്‍ന്നു.
താനും നിലം പതിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഭീമന്‍ യുധിഷ്ടിരനോട് ചോദിച്ചു' ജ്യേഷ്ഠ! ഞാനിതാ വീഴാന്‍ പോകുന്നു. എന്നില്‍ ആരോപിക്കപെട്ട കുറ്റം എന്തെന്നു പറഞ്ഞാലും'യുധിഷ്ടിരന്‍ ഏറെ വേദനയോടെ ഉണര്‍ത്തിച്ചു, 'ഭീമാ! നീയെനിക്ക് പ്രാണനേക്കാള്‍ പ്രിയപ്പെട്ടവനാണ്. എങ്കിലും നീ നിന്റെ അമിത ശക്തിയില്‍ ഊറ്റം കൊണ്ടിരുന്നു. ഭക്ഷണത്തോടുള്ള ആസക്തി എപ്പോഴും അങ്ങില്‍ മുന്പിട്ടു നിന്നിരുന്നു' സഹോദരന്മാരുടെ വേര്പാടോന്നും യുധിഷ്ടിരന്റെ യാത്രക്ക് തടസ്സമായില്ല. അദ്ദേഹം ഏകനായി തന്റെ യാത്ര തുടര്‍ന്നു.
ഹസ്തിനപുരം വിട്ട നാള്‍ മുതല്‍ ഒരു നായ പാണ്ഡ വര്‍ക്കൊപ്പം അനുഗമിച്ചിരുന്നു. നീണ്ട യാത്രക്കിടയില്‍ പലരും കൊഴിഞ്ഞു പോയെങ്കിലും നായ യുധിഷ്ടിരനോടൊപ്പം യാത്ര തുടര്‍ന്നു. യുധിഷ്ടിരന്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. ലോകൈക വീരനായ ആ ധര്‍മ്മിഷ്ടനെ എതിരേല്ക്കാന്‍ സ്വര്‍ഗ്ഗ കവാടം ഒരുങ്ങി. ഇന്ദ്രന്‍ തേരുമായി വന്ന് യുധിഷ്ടിരനെ എതിരേറ്റു.' അങ്ങീ തേരില്‍ കയറിയാലും! അങ്ങയെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടാന്‍ എന്നോളം യോഗ്യനായി സ്വര്‍ഗ്ഗവാസികളില്‍ ആരും തന്നെ ഇല്ല. മടിക്കാതെ കയറിക്കോളു യുധിഷ്ടിരാ!'
യുധിഷ്ടിരന്‍ വിനയാന്വിതനായി അറിയിച്ചു, 'അങ്ങു കല്‍പ്പിച്ചനുവദിച്ച ഈ സൌഭാഗ്യത്തില്‍ ഞാന്‍ തീര്‍ത്തും സന്തുഷ്ടനല്ല' 'എന്ത്? അങ്ങേക്ക് സ്വര്‍ഗ്ഗപ്രാപ്തി വേണ്ടന്നാണോ ?'' അല്ല ദേവാ! ഞങ്ങള്‍ പാണ്ഡവര്‍ ദ്രൗപതിയും ഒന്നിച്ചാണ് ഇങ്ങോട്ട് യാത്ര തിരിച്ചത്. വഴിക്കു അവരെല്ലാം വീണു മരിച്ചു. അവര്‍ക്ക് എന്തു പറ്റിയെന്നു പോലും എനിക്കറിയില്ല. അവരില്ലാതെ ഞാന്‍ മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്, എനിക്ക് സുഖത്തേ ക്കാള്‍ വേദനയായിരിക്കും നല്‍കുക. എന്റെ കുടപ്പിറപ്പുകള്‍ എന്റെ പ്രാണനാണ്. ദ്രൗപതി ഞങ്ങളുടെ അഗ്‌നാംശമാണ്. ദയവായി അവരിപ്പോള്‍ എവിടെ ഉണ്ടന്ന് പറഞ്ഞാലും'ഇന്ദ്രന്‍ ചിരിച്ചു,' യുധിഷ്ടിരാ!അങ്ങയെപ്പോലെ ഒരു സഹോദര സ്‌നേഹിയെ ലോകം കണ്ടുകാണില്ല. പലപ്പോഴും അങ്ങ് മമതാ ബന്ധത്തിനു മുന്‍പില്‍ ഏറെ ദുര്‍ബ്ബലനായി കാണപ്പെട്ടിരുന്നു. ഒന്നുനോക്കിയാല്‍ ഇത് ഇത്രമാത്രം ശ്ലാഘനീയമാണോ?വിച്ഛേദിക്കപ്പെടാന്‍ അത്രമാത്രം ബുദ്ധിമുട്ടുള്ളതാണോ?' യുധിഷ്ടിരന്‍ വിഷാദ സ്മിതത്തോടെ പറഞ്ഞു. 'മമതാ ബന്ധമില്ലാത്ത നരന്‍ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹനല്ല. എന്നില്‍ അത് കുറച്ചേറി പോയെന്നു മാത്രം. ദയവായി അങ്ങ് എന്റെ ചോദ്യത്തിനു ഉത്തരം നല്‍കിയാലും!'
'യുധിഷ്ടിരാ! അങ്ങയുടെ സഹോദരന്മാരും ദ്രൗപതിയും ഏറെ നല്ലവരായിരുന്നു. അവര്‍ സ്വന്തം ശരീരം വെടിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നു. എന്നാല്‍ അങ്ങയോളം മഹത്വം അവര്‍ക്കാര്‍ക്കുമില്ല. അതുകൊണ്ട് അങ്ങക്ക് ജീവനോടെ ഈ സ്വര്‍ഗ്ഗ കവാടത്തില്‍ എത്താന്‍ കഴിഞ്ഞു. തേരില്‍ കയറിക്കോളു. എന്റെ വാക്കുകള്‍ അങ്ങയ്ക്ക് വിശ്വസിക്കാം'യുധിഷ്ടിരന്‍ പറഞ്ഞു
'എനിക്ക് അങ്ങയോട് ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട്.' ഇന്ദ്രന്‍ സംശയ ദൃഷ്ട്യാ യുധിഷ്റ്റിരനെ നോക്കി.
'എന്നോടൊപ്പം ഈ യാത്രാ അവസാനം വരെ തുണയായ ഈ നായയെ' ഉപേക്ഷിക്കാന്‍ ഞാന്‍ അശക്തനാണ്. ദയവായി ഇതിനെ കൂടി രഥത്തില്‍ കയറ്റിയാലും 'ഇന്ദ്രന്‍ പുച്ഛ രസത്തില്‍ ചിരിച്ചു, 'ഈ നായക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്നു താങ്കള്‍ക്കും അറിയാം. എന്നിട്ടും ഈ നിസ്സാരനായ മൃഗത്തിനു വേണ്ടി അങ്ങ് വാശി പിടിക്കുന്നു.'
'ഇല്ല! ഇന്ദ്ര ദേവാ! അങ്ങ് പൊയ്‌ക്കൊള്ളു. ഈ നായ എന്നോടൊപ്പം എന്നും ഉണ്ടാകും. ഈ നായയെ ഞാനിവിടെ ഉപേക്ഷിച്ചാല്‍,സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടി ഞാന്‍ ചെയ്ത പുണ്യ മെല്ലാം ഇല്ലാതാകും ആശ്രയിക്കുന്നവരെ ഒരിക്കലും ഞാന്‍ ഉപേക്ഷിക്കില്ല!! '
അങ്ങ് സ്വന്തം സഹോദരങ്ങളേയും,ദ്രൗപതിയെയും വഴിക്കു വഴി ഉപേക്ഷിച്ചു. അവരേക്കാള്‍ പ്രിയമാണോ അങ്ങക്ക് ഈ നിസ്സാരനായ നായ'യുധിഷ്ടിരന്‍ അറിയിച്ചു'സഹോദരന്മാരും ദ്രൗപതിയും വഴിക്ക് മൃതരായി. അവരെ ജീവിപ്പിക്കാന്‍ ഞാന്‍ അശക്തനായിരുന്നു. എന്നാല്‍ എന്നോടൊപ്പം ഈ ദൂരങ്ങളെല്ലാം താണ്ടി എത്തിയ ഈ സാധു മൃഗം ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതിനെ ഉപേക്ഷിക്കാന്‍ എനിക്ക് ആവില്ല. 'ദേവേന്ദ്രന്‍ ഏറെ അലിവോടെ യുധിഷ്ടിരനെ നോക്കി നില്‍ക്കെ നായയുടെ രൂപം മാറി. യുധിഷ്ടിരന്റെ പിതാവായ ധര്‍മ്മ ദേവനായിരുന്നു നായയുടെ രൂപത്തില്‍ പുത്രനെ പിന്തുടര്‍ന്നത്. അദ്ദേഹം പറഞ്ഞു, 'പുത്രാ! നിന്റെ ഭൂതാനുകമ്പ എന്നെ അഭിമാനിതനാക്കിയിരിക്കുന്നു പരീക്ഷണങ്ങള്‍ക്കപ്പുറമുള്ള പരീക്ഷയും നീ കടന്നിരിക്കുന്നു. ധര്‍മ്മം എന്നാല്‍ 'യുധിഷ്ടിരന്‍'എന്ന പേരില്‍ ലോകം നിന്നെ പുകഴ്ത്തും. നിന്റെ വാക്കും പ്രവര്‍ത്തിയും എന്നും ധര്‍മ്മത്തില്‍ അധിഷ്ടിതമായിരുന്നു. ഒരിക്കല്‍ പോലും നീ അതില്‍നിന്നു വ്യതിചലിച്ചില്ല. നീ ഇന്ദ്ര നോടൊപ്പം പൊയ്‌ക്കൊള്ളു പുത്രാ.'
യുധിഷ്ടിരന്‍ ഇന്ദ്രന്റെ തേരില്‍ കയറി. രഥം മേല്‍പ്പോട്ടുയര്‍ന്നു ചരിച്ചു. ആകാശ മാര്‍ഗത്തിലുടെ ഏറെ ദൂരം സഞ്ചരിച്ച് അവര്‍ അമരാവതി എന്ന നഗരത്തില്‍ എത്തി ചേര്‍ന്നു. യുധിഷ്ടിരനെ മഹാസഭയിലേക്ക് ആനയിക്കപ്പെട്ടു. അവിടെ ഉപവിഷ്ടരായിരുന്ന രാജാക്കന്മാരെയെല്ലാം നാരദര്‍ യുധിഷ്ടിരന് പരിച യപ്പെടുത്തി. ' ഇവരെ ല്ലാം അങ്ങക്കു മുന്‍പ് രാജ്യം ഭരിച്ചിരുന്നവരാണ്. അവര്‍ ചെയ്ത സത്കര്‍മ്മങ്ങളാലും, കീര്‍ത്തിയാലും അവരിപ്പോള്‍ കാലത്തെ അതിജീവിച്ച് സ്വര്‍ഗസ്ഥരായി വിരാജിക്കുന്നു. താങ്കളും ഈ നിമിഷം മുതല്‍ അവരില്‍ ഒരാളായി തീര്‍ന്നിരിക്കുന്നു. യുധിഷ്ടിരന്‍ സഭയിലാകെ കണ്ണയച്ചു. തനിക്കു മുന്‌പെത്തിയ സഹോദരങ്ങളെ അദ്ദേഹം അവിടെ കണ്ടില്ല.
യുധിഷ്ടിരന്‍ ഇന്ദ്രനോട് പറഞ്ഞു 'ദേവരാജന്‍! എനിക്കു മുന്‍പ് സ്വര്‍ഗ്ഗപ്രാപ്തി വരിച്ച എന്റെ സഹോദരങ്ങളെ ഒന്നും ഞാനിവിടെ കാണുന്നില്ല. അവരില്ലാത്ത ഈ ലോകത്തില്‍ എനിക്കു നില്ക്കാനാവില്ല. ദയവായി എന്നെ, അങ്ങ് അവരുടെ ഇടയിലേക്കു കൊണ്ടു പോകു! 'ഇന്ദ്രന്‍ പറഞ്ഞു,' യുധിഷ്ടിരാ! ഭൂമി ഭരിച്ച ഏറ്റവും ധര്‍മ്മിഷ്ടനായ രാജാവാണങ്ങ്. സ്വര്‍ഗ്ഗത്തില്‍ രക്ത ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല, വ്യക്തിയുടെ കര്‍മ്മത്തിനും കീര്‍ത്തിക്കുമാണ് സ്ഥാനം. കഷ്ടം! എല്ലാം അറിയുന്ന അങ്ങ് ഇപ്പോഴും വൃഥ മമതാ ബന്ധത്തില്‍ നിന്നും മുക്തനാകുന്നില്ല. വരൂ! അങ്ങുടെ ഇരിപ്പടത്തില്‍ വിരാജിച്ചാലും. സഹോദരങ്ങള്‍ അങ്ങക്കിനി ആരുമല്ല.'ഇന്ദ്രോക്തികള്‍ ശ്രവിച്ചെങ്കിലും യുധിഷ്ടിരന്റെ കണ്ണുകള്‍ സഹോദരങ്ങളെ തിരഞ്ഞു കൊണ്ടിരുന്നു. യുധിഷ്ടിരന്‍ ഇന്ദ്രനെ വണങ്ങിക്കൊണ്ട് അറിയിച്ചു. 'അങ്ങ് എനിക്ക് നല്‍കിയ ഈ സ്ഥാനത്തിന്റെ വലിപ്പവും,മഹത്വും എനിക്കറിയാം. പക്ഷെ, ഞാന്‍ എന്റെ സഹോദരങ്ങളെ എന്നെക്കളുപരി സ്‌നേഹിക്കുന്നു. അവരില്ലാത്ത ലോകത്ത് എനിക്ക് വസിക്കാനാവില്ല. ഞാന്‍ ഈ സ്വര്‍ഗ്ഗപ്രാപ്തി ഉപേക്ഷിക്കാന്‍ തയ്യാറാണ്. ദയവായി അങ്ങ്, എനിക്ക് എന്റെ സഹോദരങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കിയാലും! പ്രിയ ഭീമാ! നീ എവിടെ? എവിടെ അര്‍ജ്ജുനന്‍?എനിക്കെന്റെ മാദ്രീ സഹോദരന്മാരെയും,കൃഷ്ണയെയും കാണണം. ഒരു നേട്ടത്തിനു വേണ്ടിയും ഞാന്‍ അവരെ ഉപേക്ഷിക്കില്ല.'
സഭാവാസികള്‍ യുധിഷ്ടിരനെ സഹതാപത്തോടെ വീക്ഷിച്ചു. എന്നാല്‍ അദ്ദേഹം അപ്പോഴും സഭയില്‍ ആകമാനം പരതി ക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അദ്ദേഹത്തിന്റെ ദൃഷ്ടികള്‍,സഭയില്‍ ഉപവിഷ്ടനായിരുന്ന ദുര്യോധനനില്‍ പതിച്ചു. സഭാ കമ്പിതനായ ഒരു പ്രാസംഗികനെപോലെ യുധിഷ്ടിരന്‍ പുലമ്പി'ഇതാണോ സ്വര്‍ഗ്ഗത്തിലെ നിയമം? പാപിയായ ദുര്യോധനന് സ്വര്‍ഗ്ഗ സിംഹാസനം! ഇയാള്‍ മൂലം എത്രയോ മഹാന്മാര്‍ മരിച്ചു വീണു? ഇയാളുടെ സ്വാര്‍ത്ഥതയ്ക്ക് മുന്നില്‍ എത്രയോ കുടുംബം നിരാശ്രയരായി? സിംഹാസനത്തിലിരുന്ന ദുര്യോധനന്റെ പുഞ്ചിരി തന്നെ അവഹേളിക്കുന്നതായി യുധിഷ്ടിരനു തോന്നി.

പാണ്ഡവരുടെ മഹാപ്രസ്ഥാനിക സ്വര്‍ഗ്ഗാരോഹണങ്ങള്‍ 1
കൃഷ്ണന്‍ തന്നെ വിശ്വാസ പൂര്‍വം ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയ അര്‍ജ്ജുനന്‍,ജ്യേഷ്ഠനെ കണ്ണീരോടെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.
ഉരിയാടാനുള്ള ശക്തി അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. അര്‍ജ്ജുനന്‍ ബോധരഹിതനായി നിപതിച്ചു. ധനുര്ധാരിയും ഏറെ മനോബലമുള്ളവനുമായി അറിയപ്പെട്ടിരുന്ന അര്‍ജ്ജുനന്‍ ഇന്ന് ശക്തി ഹീനനായിരിക്കുന്നു.'തന്റെ പ്രാണന്‍ ഒന്നു ശരീരം വിട്ടു പോകാന്‍'അദ്ദേഹം ഏറെ കൊതിച്ചു. വിചാരിക്കുമ്പോള്‍ നടക്കുന്ന പ്രക്രിയ അല്ലല്ലോ മരണം ഭീഷ്മ പിതാമഹനെപൊലെ വിചാരിക്കുംപോള്‍ മരണം ഏറ്റുവാങ്ങാനുള്ള ഒരു സിദ്ധിയും തനിക്കില്ല. തന്റെ കൃഷ്ണന്‍ പറയുംപോലെ'തന്റെ രഥ ചക്രം' അല്പം കൂടി ഉരുണ്ടു നീങ്ങേണ്ടിയിരിക്കുന്നു . ' എല്ലാം എന്നെ പഠിപ്പിച്ച എന്റെ പ്രിയ സഖേ!ഈ ദുഃഖം ഞാന്‍ എങ്ങനെ താങ്ങും? ' ബോധം തെളിഞ്ഞ മാത്രയില്‍ അര്‍ജ്ജുനന്‍ വിലപിച്ചു. ശക്തിയില്ലാതെ വീണ്ടും ആ ശരീരം തളര്‍ന്നു. ഏറെ ദിവസങ്ങള്‍ വേണ്ടി വന്നു, അര്‍ജുനന് തന്റെ പൂര്‍വ്വാ അവസ്ഥയിലേക്ക് മടങ്ങി വരാന്‍ അനിഷ്ടമായ എന്തോ ഒന്ന് തന്റെ പ്രിയ അനുജനെ തളര്ത്തിയെന്നല്ലാതെ, യുധിഷ്ടിരന് ഒന്നിന്റെയും പൂര്‍ണ്ണ രൂപം പിടി കിട്ടിയില്ല. അര്‍ജ്ജുനനോട് ചോദിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ട അദ്ദേഹം നിശ്ചിന്ത്യനായി അനിയനെ തന്നെ നിര്‍ന്നിമേഷനായി നോക്കിയിരുന്നു. ജ്യേഷ്ഠന്റെ ആകാംഷ വായിച്ചറിഞ്ഞ അര്‍ജ്ജുനന്‍, കൃഷ്ണ ബാലരാമന്മാരുടെ വിയോഗവും, ദാരുക സഹായത്തോടെ താന്‍ ആ പുണ്യ ശരീരങ്ങളെ അഗ്‌നിക്കിരയാക്കിയതും വിസ്തരിച്ചു. മടങ്ങി വരുന്നതിനിടയില്‍ ദ്വാരകയില്‍ വെള്ളം കയറി തുടങ്ങിയതും അര്‍ജ്ജുനന്‍ വെളിപ്പെടുത്തി.'നമ്മുടെ പ്രഭുവിന്റെ അവസാന ദൗത്യം അശക്ത നെങ്കിലും ഞാന്‍ പാലിച്ചിരിക്കുന്നു
ജ്യേഷ്ഠ! ഈ ദ്വാരകാ നിവാസികളെ കുട്ടാന്‍ വേണ്ടിയാണ് കൃഷ്ണന്‍ എന്നെ വിളിപ്പിച്ചത്. എന്നാല്‍ ഞാന്‍ എത്തിയപ്പോഴെക്കും എന്റെ പ്രിയ സഖാവ് ഈ ലോകം വിട്ടു പോയിരുന്നു.'അര്‍ജ്ജുനനു ഉള്‍പ്പെട്ട ശുദ്ധാത്മാക്കളായ അവരഞ്ചുപേരും പൊട്ടിക്കരഞ്ഞു. ദുഃഖം സഹിക്കാതെ യുധിഷ്ടിരന്‍ ബോധരഹിതനായി.
ബോധം തെളിഞ്ഞ അവരില്‍ ജീവിതാശ നശിച്ചിരുന്നു. നമ്മുടെ പ്രഭുവില്ലാത്ത്ത ഈ ലോകത്ത് നമുക്കിനി ജീവിക്കാനാവില്ല.
നമുക്ക് അടുത്തു തന്നെ മടക്കമില്ലാത്ത യാത്രക്ക് തയ്യാറെടുക്കണം. യുധിഷ്ടിരന്‍ പറഞ്ഞു'അര്‍ജ്ജുനാ! കാലമാകുന്ന ചെമ്പു പാത്രത്തില്‍ നാമില്ലാതാകുന്നതുവരെ നമ്മളെ ഇട്ടു ഉരുക്കി കൊണ്ടിരിക്കും. നമുക്കും ഉരുകി തീരേണ്ട ഘട്ടം എത്തിയിരിക്കുന്നു. നമ്മുടെ പ്രഭു ഇല്ലാതായ ഈ ലോകത്തു നിന്ന് നമുക്കും വിട പറഞ്ഞേ തീരൂ!
എന്തിനുവേണ്ടി നാമെല്ലാം ജന്മമെടുത്തോ ആ ദൌത്യം പൂര്‍ത്തി ആയിരിക്കുന്നു.'
അവര്‍ പരസ്പരം ഐക്യദാര്‍ഡ്യത്തോടെ ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവര്‍ പരീക്ഷിത്തിനെ ഹസ്തിനപുരത്തിന്റെ യുവരാജാവായി അഭിഷേകം ചെയ്തു. യുവരാജാവിന്റെ രക്ഷിതാവായി യുയുല്‌സുവിനെ നിയമിച്ചു. ശുദ്ര സ്ത്രീയില്‍ ധൃതരാഷ്ട്ര്‍ക്ക് ജനിച്ച ഈ പുത്രന്‍ പാണ്ഡവരുടെ പ്രിയപ്പെട്ടവനായിരുന്നു. ധര്‍മ്മ മാര്‍ഗത്തില്‍ അവരോടൊപ്പം നില്ക്കാന്‍ ധൈര്യം കാട്ടിയ യുയുത്സു അവര്‍ക്കും പുത്രതുല്യനായ മിത്രമായിരുന്നു. കൃപരെ കുലഗുരുവായി തീരുമാനിച്ചുറപ്പിച്ചു തങ്ങള്‍ സ്വര്‍ഗ്ഗയാത്രക്കു പുറപ്പെടുന്ന വിവരം അവര്‍ രാജ്യമെമ്പാടും പെരുമ്പറ കൊട്ടിയറിയിച്ചു. അവരെ തടയാന്‍ ലോകവാസികള്‍ ശ്രമിച്ചെങ്കിലും, അവര്‍ തങ്ങളുടെ ഉദ്യമത്തിന്റെ ന്യായാന്യായങ്ങള്‍ പ്രജകളെ ബോധ്യപ്പെടുത്തി.
കാലഗണനയുടെ അവസാന പടിയിലെത്തിചേര്‍ന്ന തങ്ങള്‍ക്കു ഇനി പിന്നൊട്ടു യാത്രയില്ല, മുന്നോട്ടു മാത്രം.
പാണ്ഡവര്‍ മഹാപ്രസ്ഥാനത്തിനു തയ്യാറെടുത്തു. അവര്‍ രാജകീയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്,മരവുരിയും, മാന്തോലും ധരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹസ്ത്തിനപുരത്തില്‍ നിന്ന് ഇതേ വേഷത്തില്‍ യാത്ര തിരിച്ചപ്പോള്‍ അനുഭവിച്ച മനക്‌ളേശവും, അരക്ഷിതത്വവും ഇന്നവരില്‍നിന്നു അകന്നു പോയിരിക്കുന്നു. സ്വമനസ്സാലെ എടുത്ത ഈ തീരുമാനം അവര്‍ക്ക് മനശാന്തി നല്കുന്നതായിരുന്നു. പൂര്‍ണ്ണമായി കടമകള്‍ നിര്‍വഹിച്ച ശേഷമുള്ള ഒരു വാനപ്രസ്ഥം!
അവര്‍ ഹസ്തിനപുരത്തോടു വിടവാങ്ങി ഉത്തരദിക്കു ലക്ഷ്യമാക്കി നടന്നു തുടങ്ങി.
അവര്‍ ആദ്യം തങ്ങളുടെ വിഭുവായ കൃഷ്ണന്റെ ദ്വാരകയില്‍ എത്തി. പ്രളയത്തില്‍ പാടെ നശിച്ചുപോയ ആ നഗരത്തിന്റെ അവശിഷ്ടങ്ങളില്‍ അവര്‍ ഭൂതകാലം പരതി.
യുധിഷ്ടിരന്‍ പറഞ്ഞു,' നമുക്ക് എല്ലാം തന്നെ നഷ്ടമായിരിക്കുന്നു. നമ്മുടെ ഈ ദേഹം മാത്രം നമുക്കു തന്ന് ആ പുണ്യാത്മാവ് യാത്ര പറഞ്ഞു'നീര്ധാരകള്‍ ഒഴുക്കുന്ന ആ ഭക്തനെ കണ്ടു നില്ക്കുക സഹോദരങ്ങള്‍ക്കും ബുദ്ധിമുട്ടായി. ഈ സമയം അഗ്‌നിദേവന്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
'അര്‍ജ്ജുനാ! അങ്ങയുടെ ഗാണ്ഡീവവും,ആവനാഴിയും ഇനി അങ്ങക്ക് ആവശ്യമില്ല'ലക്ഷ്യം പൂര്‍ത്തികരിച്ച ഇത്,ഉടമസ്ഥനായ വരുണന് മടക്കി നല്‍കേണ്ടതാണ്. അങ്ങക്കു വേണ്ടി ഇതു ഞാന്‍' വരുണ'സമക്ഷത്തു നിന്നു കൊണ്ടു വന്നതാണ്. 'അര്‍ജുനന്‍ ഓര്‍ത്തു,' ഈ ഗാണ്ഡീവ ത്തിനോടൊപ്പം എന്റെ സഖാവും കൂടെയുന്ടങ്കിലെ അര്‍ജ്ജുനന്‍ അര്‍ജുനാകൂ! അദ്ദേഹത്തിന്റെ അഭാവത്തില്‍ ഈ കൌന്തെയനു ഗാണ്ഡീവം ഒരു ഭാരമാണ്. സന്തത സഹചാരിയായ ഗാണ്ഡീവത്തെ വേര്‍പ്പെടുത്തേണ്ട ഘട്ടമായി. അര്‍ജ്ജുനന്‍ നിര്‍കണ്ണുകളോടെ ഗാണ്ഡീവവും, ആവനാഴിയും താഴെ വെച്ച് അതിനെ പ്രദിക്ഷണം ചെയ്തു വന്ദിച്ചു. വീണ്ടും അവ കയ്യിലുയര്‍ത്തി അതിനെ സമുദ്രത്തിലേക്ക് എറിഞ്ഞു. ഭഗവാന്റെ വാക്കുകള്‍ അര്‍ജ്ജുനന്‍ ഓര്‍ത്തു' ലക്ഷ്യ പൂര്‍ത്തീ കരണത്തിനു ശേഷം ഒന്നിനെയും ഭൂമിക്കു ആവശ്യമില്ല.' വീണ്ടും യാത്ര തുടര്‍ന്ന അവര്‍ ഹിമാലയ പര്‍വതത്തില്‍ എത്തി. അതു മുറിച്ചു കടന്നവര്‍ മഹാമേരുവില്‍ എത്തി ചേര്‍ന്നു.
ആ യാത്രക്കിടയില്‍ ആദ്യം ദ്രൗപതി മരിച്ചു വീണു. ഈ കാഴ്ച്ച ഭീമസേനന്റെ ദൃഷ്ടിയിലാണ് ആദ്യം പതിഞ്ഞത്. അദ്ദേഹത്തിനു ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. അവര്‍ തങ്ങളുടെ നിശ്ചയ പ്രകാരം യാത്ര തുടരാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു. ഏറെ നേരം മൂകനായി നടന്ന ശേഷം ഭീമന്‍ ജ്യേഷ്ഠനോട് ചോദിച്ചു,' അങ്ങു കണ്ടില്ലേ, നമ്മുടെ പ്രിയപ്പെട്ട ദ്രൗപതി മരിച്ചു വീണിരിക്കുന്നു.' ഒരു ദീര്‍ഘ നിശ്വാസത്തോടെ യുധിഷ്ടിരന്‍ പറഞ്ഞു,' ജനി മരണങ്ങളില്ലാത്ത യാത്രയാണ് നമ്മുടേത്. ഒന്നിനേകുറിച്ചും ചിന്തിക്കരുത്. ചഞ്ചലപ്പെടരുത്.' ' ജ്യേഷ്ഠ! എന്നാലും ഒരു തെറ്റും ചെയ്യാത്ത നമ്മുടെ ദ്രൌപതിക്ക് ഈ ഒരു വിധി വന്നല്ലോ? നമ്മളോടൊപ്പം യാത്ര തുടരാനാവാത്ത വിധം എന്തു തെറ്റാണ് അവള്‍ ചെയ്തത്? പറയു! ജ്യേഷ്ഠ!! ജ്ഞാനിയായ അങ്ങക്ക് എല്ലാം അറിയാം! പറഞ്ഞാലും ജ്യേഷ്ഠ! എന്തു തെറ്റാണ് ദ്രൗപതി ചെയ്തത്?' യുധിഷ്ടിരന്‍ പറഞ്ഞു, 'ദ്രൗപതി തികച്ചും പരിശുദ്ധ ആയിരുന്നു. എന്നാല്‍ നമ്മളോടൊപ്പം ഇവിടം വരേയുള്ള യാത്രക്കെ അവള്‍ക്കു അര്‍ഹതയുള്ളൂ.' ഭീമന്‍ ന്യായീകരിച്ചു, 'നമ്മുടെ പത്‌നിയാണ് അവള്‍! നമ്മളോടൊപ്പം എന്നും വരാന്‍ അര്‍ഹതയുള്ളവള്‍!!'യുധിഷ്ടിരന്‍ ശാന്തനായി പ്രതികരിച്ചു 'അര്‍ഹത തീരുമാനിക്കേണ്ടത് നമ്മളല്ല. ദ്രൌപതിയുടെ കര്‍മ്മ ഫലമാണ്.
നമ്മളഞ്ചു പേരയും അവള്‍ സ്‌നേഹിച്ചിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവള്‍ മനസ്സുകൊണ്ട് അര്‍ജുനനെ ഏറെ ഇഷ്ടപെട്ടിരുന്നു. തന്റെ കൈ പിടിച്ച ആദ്യ പുരുഷനെ! അത് സ്ത്രീ സഹജമായ തെറ്റു മാത്രമാണ്. ആയിരം പുരുഷന്മാരോടൊപ്പം കഴിഞ്ഞാലും സ്തീക്കു മനസ്സര്‍പ്പിക്കാന്‍ ഒരു വ്യക്തിയോട് മാത്രമേ കഴിയൂ. ഒരു പക്ഷേ അയാള്‍ അവളുടെ പൂര്‍വ്വ കാമുകന്‍ ആയിരിക്കാം, അല്ലങ്കില്‍ ആ ഭാഗ്യവാന്‍ അവളെ പാണിഗ്രഹണം ചെയ്തവനും ആകാം. ഭീമാ,ദ്രൗപതി കുലീനയും, ധര്‍മ്മിഷ്ടയും ആയതുകൊണ്ടാണ്, അവള്‍ക്ക് നമ്മളോടൊപ്പം ഇവിടം വരെയെങ്കിലും യാത്ര തുടരാനായത്. നിന്റെ കഠിനമായ ദുഖവും ഞാന്‍ മനസ്സിലാക്കുന്നു. നീ എന്നും അവളുടെ രക്ഷകന്‍ മാത്രമായിരുന്നു. ദ്രൌപതിയുടെ ദേഹത്തിനപ്പുറം, മനസ്സിനെ കീഴപ്പെടുത്താന്‍ അര്‍ജ്ജുനനു മാത്രമേ സാധിച്ചുള്ളൂ. പിന്നാലെ എത്തിയ നമ്മള്‍ നാല് പേര്‍ക്കും, അവള്‍ ഒരിക്കലും നീതിയും സ്‌നേഹവും നിഷേധിച്ചില്ല. ഒരപ്രിയവും അവള്‍ കാട്ടിയില്ല, പലതും നമുക്കു വേണ്ടി സഹിച്ചു. ദ്രൗപതി ഒരു ദേവതക്കു തുല്യയായിരുന്നു!

മൌസല പര്‍വ്വം 3
വേദന സഹിയാതെ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ വേടന്‍, മാനിനു പകരം, ദിവ്യ രൂപിയായ മനുഷ്യനെ കണ്ട് കുറ്റ ബോധത്താല്‍ വിതുമ്പി. അസഹ്യമായ വേദന കടിച്ചമര്ത്തുന്നതിനിടയിലും, കൃഷ്ണന്‍ വേടനെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു'വിഷമിക്കരുത്! യാത്ര പറയാനുള്ള ഉചിത മാര്‍ഗ്ഗം തേടിയലഞ്ഞ എനിക്ക് നീ വഴികാട്ടിയായി. എനിക്ക് നിന്നോട് നന്ദിയും കടപ്പാടും ഉണ്ട് 'അന്ത്യ യാത്രക്ക് തയ്യാറെടുതുകൊണ്ടിരുന്ന കൃഷ്ണനെ പരിചരിക്കാന്‍ വേടന്‍ തന്നാലാവതും ശ്രമിച്ചു,
ഒന്നും ഫലവത്തായില്ല. കൃഷ്ണന്‍ ദേഹ വിമുക്തനായി. പോകുന്ന മാര്‍ഗ്ഗമെല്ലാം പ്രഭ പരത്തികൊണ്ട് ആ ദിവ്യ രൂപം സ്വധാമത്തില്‍ എത്തി ചേര്‍ന്നു. വിഭുവായ കൃഷ്ണന്‍ ഭൂമിയില്‍ നിന്ന് വിടവാങ്ങി. ധര്‍മ്മത്തിന്റെ ഒരു പാദം കൂടി നഷ്ടപ്പെട്ട്, കലി ഭൂമിയെ കീഴ്‌പെടുത്താന്‍ തയ്യാറെടുത്തു. (ഈ വേടന്‍ ത്രേതായുഗത്തിലെ ബാലിയായി പുരാണം വിവക്ഷിക്കുന്നു )
ദാരുകന്‍ ഹസ്തിന പുരത്തില്‍ എത്തി, കൃഷ്ണ ദൌത്യം അര്‍ജ്ജുനനെ അറിയിച്ചു. കനത്ത ദുഃഖം പുറത്തു പ്രകടിപ്പിക്കാതെ, അര്‍ജ്ജുനന്‍ കൃഷ്ണന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം യുധിഷ്ടിരനെ അറിയിച്ചു. നടക്കാനിരിക്കുന്ന അശുഭ സംഭവങ്ങളൊന്നും ആ നിമിഷം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ എത്തിയില്ല. യുധിഷ്ടിരന്‍ അര്‍ജ്ജുനനെ ഏറെക്കുറെ സന്തോഷത്തോടെ യാത്രയാക്കി. ദ്വാരകയിലെത്തിയ അര്‍ജ്ജുനനും ദാരുകനും ഏറെ തിരച്ചിലിനോടുവില്‍, ബലരാമന്റെ ഭൌതിക ശരീരം ഒരു വൃക്ഷ ച്ചുവട്ടില്‍ കണ്ടെത്തി. വീണ്ടും നടത്തിയ തിരച്ചിലിനൊടുവില്‍, കൃഷ്ണ ശരീരവും അര്‍ജ്ജുനന്‍ ദര്‍ശിച്ചു, 'എനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്റെ മാധവാ! ഇനി ഞങ്ങള്‍ക്ക് ആരുണ്ട്? നാഥനില്ലാതായ ഞങ്ങള്‍ ഇനി എങ്ങനെ ദിവസങ്ങള്‍ കഴിക്കും?പ്രിയനായ എന്നോട് യാത്ര പോലും പറയാതെ അങ്ങു പോയല്ലോ' ദുഃഖം ഉള്ളിലടക്കി അര്‍ജുനന്‍ ആ വിശിഷ്ട ദേഹങ്ങള്‍ ദ്വാരകയില്‍ എത്തിച്ചു. വസുദേവരോട്, അടുത്ത നടപടിയെ പറ്റി ആലോചിക്കാന്‍ എത്തിയ അര്‍ജ്ജുനന്‍ കണ്ടത് വസുദേവരുടെ ചേതനയറ്റ ശരീരമാണ്. 'എന്തേ ഇങ്ങനെ എല്ലാവരും ഒരുമിച്ച് ' അര്‍ജ്ജുനന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മൃത ശരീരങ്ങള്‍ അദ്ദേഹം യഥാവിധി സംസ്‌ക്കരിച്ചു. ആ മൃതശരീരങ്ങല്‍ക്കൊപ്പം അഗ്‌നിയില്‍ ചാടി അവരുടെ ഭാര്യമാര്‍ 'സതി ' ആചരിച്ചു. ദ്വാരക കിളി ഒഴിഞ്ഞ കൂടായി! ചടങ്ങുകള്‍ കഴിയേണ്ട താമസം മാത്രം ബാക്കി വെച്ച് ദ്വാരകയിലേക്ക് വെള്ളം കയറി തുടങ്ങി.
ദാരുകനോട് ചേര്‍ന്ന് അര്‍ജ്ജുനന്‍ ശേഷിച്ച ജനങ്ങളേയും, കുട്ടികളേയും ഹസ്തിനപുരിയിലേക്ക് കൂട്ടി. ഈ ജനങ്ങളെ നയിക്കാനുള്ള ശക്തി തന്നില്‍ നിന്ന് ചോര്ന്നു പോകുന്നതായി അര്‍ജ്ജുനന് അനുഭവപ്പെട്ടു. യാത്രക്കിടയില്‍ ഒരു വിശ്രമ താവളത്തില്‍ എത്തിയ അവരെ കൊള്ളക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിച്ച അര്‍ജ്ജുനന്‍ ആ സത്യം മനസ്സിലാക്കി തന്റെ ഗാണ്ഡീവത്തിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. അസ്ത്രം തൊടുക്കുമ്പോള്‍ പഴയ കൈവേഗം കിട്ടുന്നില്ല. ' എന്റെ മാധവാ! അങ്ങേന്തിന് എന്നെ വിട്ടു പോയി? ഞാന്‍ അങ്ങയെ കാണാന്‍ കൊതിക്കുന്നു മാധവാ! അങ്ങില്ലാത്ത്ത ഈ ഭൂമിയില്‍ ജീവിക്കാന്‍ എനിക്കാവില്ല നോക്കു! എല്ലാ ചൈതന്യവും ഭൂമിയില്‍ നിന്ന് വിട്ടു പോയിരിക്കുന്നു! അങ്ങ് കാണുന്നില്ലേ സഖേ!' കൊള്ളക്കാര്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അവരുടെ കൈവശം ഉണ്ടായിരുന്ന ധനം കൊള്ളക്കാര്‍ കവര്‍ന്നു. സുന്ദരികളായ പല സ്ത്രീകളേയും അവര്‍ വശപ്പെടുത്തി കൂടെ കൊണ്ടു പോയി. കൂ ട്ടക്കരച്ചിലിനിടയില്‍, അര്‍ജുനന്‍ അവരെ രക്ഷിക്കാനായി തന്നാലാവും വിധം കഠിനമായി ശ്രമിച്ചു. ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ധനുര്‍ധാരിയായ അര്‍ജ്ജുനന്റെ ശക്തി ചോര്‍ന്നു പോയിരിക്കുന്നു. ശേഷിച്ച ജനങ്ങളേയും കൂട്ടി,ഏറെ കഷ്ടപ്പെട്ട് അര്‍ജ്ജുനന്‍ ഹസ്തിന പുരത്തില്‍ എത്തി ചേര്‍ന്നു. മാധവപാദ സ്പര്‍ശം ഭൂമിയില്‍ ഇല്ലാതായതോടെ ഭൂമിദേവിയുടെ 'ശ്രീ'അസ്തമിച്ചതായി കരുതപ്പെടുന്നു. ആ പുണ്യ പാദസ്മരണയിലൂടെ, കലിയുഗ ഭക്തരായ നമുക്കും സായൂജ്യം കണ്ടെത്താം!!

മൌസല പര്‍വ്വം 2
ഉറങ്ങി കിടന്നവരെ വെട്ടികൊല്ലാന്‍ കൂട്ടുനിന്ന നിന്ദ്യ പ്രവൃത്തി അങ്ങയുടെ വ്യക്ത്വിതത്തിനു കളങ്കം വരുത്തി. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകാന്‍ പോലും അനുവദിക്കാതെ നിങ്ങള്‍ ശിബിരത്തിനു തീയിട്ടില്ലേ? ക്ഷത്രിയന്റെ ധീരതയാണോ, അതോ ഭീരുവിന്റെ ക്രൂരതയാണൊ ഇവിടെ വിലയിരുത്തേണ്ടത്?ഒടുവില്‍ സ്വയരക്ഷാര്‍ത്ഥം ദ്വാരകയിലേക്ക് ഓടിപോന്നിരിക്കുന്നു താങ്കള്‍ വ്രുഷ്ണി കുലത്തിനു തന്നെ അപമാനം വരുത്തിയിരിക്കുന്നു. 'മദ്യത്തിന്റെ പിന്‍ബലം നല്‍കിയ ധൈര്യത്തോടെ, കൃതവര്‍മ്മാവ്,സാത്യകിയെ നേരിടാന്‍ തയ്യാറായി. ' എന്നെ നിന്ദിക്കാന്‍ വേണ്ടും യോഗ്യത നിനക്കില്ല. സര്‍വ്വസംഗ പരിത്യാഗി ആയിരുന്ന സമയത്തല്ലേ താങ്കള്‍ ഭുരിശ്രവസ്സിനെ വധിച്ചത്? ഇതു ഏതു ക്ഷത്രിയ നിഘണ്ടുവിലാണ് ഉചിതമെന്ന് ഉത്‌ഘോഷിക്കുന്നത്? ഇരുപക്ഷവും പിടിക്കുന്നതിന് അനുയായികള്‍ ഒത്തുകൂടി. വാക്കേറ്റമായി. കഴിഞ്ഞു പോയ കാര്യത്തെ ചൊല്ലി, സ്വബോധം നഷ്ടപ്പെട്ട അവര്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങി. എല്ലാം നാശത്തിന്റെ നിമിത്തം മാത്രമായി കൃഷ്ണന്‍ കണക്കു കൂട്ടി. കൃഷ്ണ പുത്രനായ പ്രദ്വുമ്‌നന്‍ സാത്യകിയുടെ പക്ഷം പിടിച്ചപ്പോള്‍, സ്വാത്യകിക്ക് വാശീ ഏറി. ഉറ്റ ചങ്ങാതിയായിരുന്ന ധൃഷ്ടദൃമ്‌നന്റെ മുഖം അദ്ദേഹത്തിന്റെ സ്മരണയില്‍ വന്നു. ധീരനായ തങ്ങളുടെ സര്‍വ്വ സൈന്യാധിപന്‍! ഭയം എന്തെന്ന് അറിയാത്ത ധീരന്‍, ഗുണ സമ്പൂര്‍ണനായ ഉത്തമ ചങ്ങാതി, ഇനിയും വിശേഷണങ്ങള്‍ ഏറെ. ധൃഷ്ടദൃമ്‌നന്റ്‌റെ മരണം കൃതവര്‍മ്മാവുളുല്‍പ്പടെ ഉള്ളവരുടെ ചതി പ്രയോഗത്തിലൂടെ ആയിരുന്നു. സ്വാത്യകിയുടെ മനസ്സില്‍ ആ സംഭവം ഒരു ജ്വാലയായി പടര്‍ന്നു.
അദ്ദേഹം വാളോങ്ങി കൃതവര്‍മ്മാവിനു നേരെ പാഞ്ഞു. തടുക്കാനിടം നല്‍കാതെ സ്വാത്യകി കൃതവര്‍മ്മാവിന്റെ ശിരസ്സ് അരിഞ്ഞു വീഴ്ത്തി. അതോടെ കലഹം സംഘര്‍ഷമായി. പരസ്പരം പൊരുതാന്‍ അവര്‍ കോപ്പു കൂട്ടി. സമുദ്ര തീരത്തു വളര്‍ന്നു നിന്ന 'ഏരകപ്പുല്ലുകള്‍ ' പറിച്ച് അവര്‍ തമ്മിലടിച്ചു. (അസ്ത്രത്തെ വെല്ലുന്ന ശക്തിയുള്ള ഈ പുല്ലുകള്‍, വ്രുഷ്ണീ കുല നാശകമായ ഇരുമ്പുലക്ക രാകി പൊടിയാക്കി സമുദ്രത്തില്‍ കലക്കിയ ശേഷം ഉണ്ടായതാണന്നു അവര്‍ അറിയാതെ പോയി.) പ്രദ്യുമ്‌നനും,സ്യാത്യകിയും വധിക്കപ്പെടുന്നത് കൃഷ്ണന്‍ നേരില്‍ കണ്ടു. അതോടെ വ്രുഷ്ണി കുലനാശം വൃതമാക്കിയ കൃഷ്ണന്‍, ഏരകപ്പുല്ലുകള്‍ പറിച്ചെടുത്തു പൊരുതി കൊണ്ടിരുന്നവരുടെ ഇടയിലേക്ക് എറിഞ്ഞു 'തീരട്ടെ, എല്ലാം പടവെട്ടി അവസാനിക്കട്ടെ. സൃഷ്ടിപോലെ സംഹാരവും എന്റെ കൈയ്യാല്‍ തന്നെ ആകട്ടെ'. പ്രഭാസത്തില്‍ എത്തിയിരുന്ന പുരുഷന്മാര്‍ എല്ലാം തന്നെ പരസ്പരം പൊരുതി മരിച്ചു ഏരകപ്പുല്ലുകള്‍ എല്ലാറ്റിനും സാക്ഷിയും, പ്രേരണയും ആയി. ബലരാമനും, കൃഷ്ണനും, ദാരുകനും ഒഴികെ എല്ലാവരും മരണപ്പെട്ടു. നിന്ന നില്പ്പില്‍ ബലരാമനെ പൊടുന്നനെ കാണാതായി. ഏറെ തിരച്ചിലിനൊടുവില്‍, ഒരു മരത്തില്‍ ചാരി സമുദ്രത്തിലേക്ക് ഉറ്റുനോക്കി ഇരിക്കുന്ന ബലരാമന്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. കൃഷ്ണന്‍ ബലരാമനരുകില്‍ എത്തി, മന്ദം അദ്ദേഹത്തിന്റെ തോളില്‍ സ്പര്‍ശിച്ചു 'എനിക്കു വേണ്ടി അല്പം കൂടി കാക്കു ജ്യേഷ്ഠ! ഒരു ചുമതല കൂടി എനിക്ക് ബാക്കിയുണ്ട്, നമ്മുടെ അഭാവത്തില്‍ അനാഥരാകുന്ന സ്ത്രീകളെയും, കുട്ടികളെയും എനിക്ക് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കണം. നിരപരാധികളായ അവര്‍ ദുഖിക്കാന്‍ ഇടവരരുത്. ഞാന്‍ ഉടന്‍ തന്നെ അര്‍ജുനനെ വിളിപ്പിക്കുന്നുണ്ട്.'
കൃഷ്ണന്‍ ദാരുകനെ ഹസ്ഥിനപുരത്തിലേക്ക് അയച്ചു. തിരിച്ച്, ദ്വാരകയിലെത്തി തന്റെ പിതാവായ വസുദേവരൊട് എല്ലാം വിസ്തരിച്ച് അറിയിച്ചു 'പിതാവേ! എനിക്ക് അര്‍ജ്ജുനന്‍ വരുവോളം ക്ഷമിക്കാന്‍ ആവില്ല. എനിക്ക് യാത്ര പറയേണ്ട സമയം അടുത്തു തുടങ്ങി. അങ്ങും ശേഷിക്കുന്ന സ്ത്രീകളും, കുട്ടികളും അര്‍ജ്ജുനനോടൊപ്പം ഹസ്ഥിനപുരത്തെക്ക് തിരിച്ചാലും' കൃഷ്ണന്‍ പിതാവിനെ നമസ്‌കരിച്ചു വിടവാങ്ങി. കൃഷ്ണന്‍,ബലരാമനടുത്തു മടങ്ങി എത്തി ബലരാമന്‍ കടുത്ത സമാധിയില്‍ ആയിരുന്നു.
കൃഷ്ണന്‍ മൃദുവായി ജ്യേഷ്ഠന്റെ തോളില്‍ തട്ടി. കൃഷ്ണ സ്പര്‍ശമേറ്റ നിമിഷം, ബലരാമന്റെ ജിഹ്വയില്‍ നിന്നും വെളുത്ത ഒരു സര്‍പ്പം പുറത്തു വന്ന്, മന്ദ മന്ദം സമുദ്രത്തില്‍ മറഞ്ഞു. അതെ! ബലരാമന്‍ ആദിശേഷന്റെ അവതാരമായിരുന്നു. സമയം വൈകി തുടങ്ങി. ചിന്താകുലനായ കൃഷ്ണന്‍ അങ്ങുമിങ്ങും അലഞ്ഞു. തനിക്ക് ഈ ലോകം വെടിയാനുള്ള സമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബാല്യം മുതലുള്ള ചിന്തകള്‍ ഓരോന്നായി ഭഗവാന്റെ മനസ്സില്‍ കയറി ഇറങ്ങി. തന്നെ വളര്‍ത്തി വലുതാക്കിയ വാത്സല്യനിധിയായ യശോദയും,നന്ദഗോപരും, നിഷ്‌കളങ്കരായ അമ്പാടിയിലെ ഗോപികമാര്‍, തന്നെ ഏറെ സ്‌നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്തിരുന്ന തന്റെ ബാല്യകാല സുഹൃത്തുക്കള്‍. താന്‍ കാലിമേച്ചു നടന്ന പുല്‍മേടുകള്‍, 'രാധയെന്ന 'തന്റെ ഹൃദയത്തോട് ഇപ്പോഴും ഒട്ടിനില്ക്കുന്ന കളിക്കുട്ടുകാരി! ഓര്‍മ്മകള്‍ മനസ്സിന്റെ ഭാരമാണ്, എങ്കിലും, കംസവധവും, കുരുക്ഷേത്ര യുദ്ധവും മനസ്സില്‍ നിന്നും മായുന്നില്ല. പാണ്ഡവരുമായി ആദ്യം സന്ധിച്ച നിമിഷം മുതല്‍, സംഭവങ്ങള്‍ ഓരോന്നായി അദ്ദേഹം മനസ്സില്‍ ഓര്‍ത്തെടുത്തു അവരനുഭവിച്ച എണ്ണമില്ലാത്ത ദുഃഖം, ദുര്യോധനന്റെ പിടിവാശി,കുരുക്ഷേത്ര യുദ്ധം, ഒടുവില്‍ എല്ലാറ്റിനും പര്യവസാനമായി തനിക്കു മേല്‍ പതിഞ്ഞ'ഗാന്ധാരി ശാപം', ക്ഷത്രിയ രക്തം കൊണ്ട് ചോരപ്പുഴയായി മാറിയ 'സ്യമന്ത പഞ്ചക'തടാകം, ഒടുവില്‍ താന്മൂലം വംശം നിലനിര്‍ത്തിയ പാണ്ഡവകുലം. യാത്രയാകേണ്ട മുഹൂര്‍ത്തം ഏതാണ്ടടുത്തു. അവസാനമായി അര്‍ജ്ജുനനെ ഒന്നുകൂടി കാണാന്‍ കൃഷ്ണന്‍ കൊതിച്ചു. സമാധിസ്ഥനായ കൃഷ്ണന്‍ തന്റെ യോഗശക്തി കൊണ്ട് തന്റെ മനസ്സ് അര്‍ജ്ജുന മനസ്സുമായി ഇണക്കി. അര്‍ജ്ജുനനും തന്നെ കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. കൃഷ്ണന്റെ മുഖത്ത് ഒരു പുഞ്ചിരി കളിയാടി. ഹസ്തിനപുരിയിലെ തന്റെ മുറിയില്‍ ഏകനായിരുന്ന അര്ജുനനരുകിലേക്ക് തന്റെ പ്രിയപ്പെട്ട കൃഷ്ണന്‍ കടന്നുവരുന്നതായി അര്‍ജ്ജുനന് അനുഭവപ്പെട്ടു.
കൃഷ്ണന്‍ മന്ദമായി തന്റെ തോളില്‍ കൈവെച്ചു.' പ്രിയ സഖേ! നീ എന്നെ ഓര്‍ക്കുന്നതായി ഞാന്‍ അറിഞ്ഞു. വരൂ! നമുക്കൊരുമിച്ചു അല്പ നേരം ഉലാത്താം ' ' ശരി കൃഷ്ണാ!' അര്‍ജ്ജുനന്‍ ശബ്ദം പൊന്താത്ത അവസ്ഥയില്‍ മന്ത്രിച്ചു. കൃഷ്ണന്‍ പറഞ്ഞു തുടങ്ങി ' പാര്‍ത്ഥ! ഞാനൊന്നു പറഞ്ഞാല്‍ നീ വിഷമിക്കരുത്. എന്നത്തേയും പോലെ പൊട്ടിക്കരഞ്ഞ് എന്നെ മുറുകെ പിടിക്കരുത് വാക്കുതരണം! ' ഞാന്‍ ശ്രമിക്കാം മാധവാ ' ' ഈ ഭൂമിക്കു ഇനി എന്നെ ആവശ്യമില്ല! എന്തിനുവേണ്ടി ഞാന്‍ മനുഷ്യ ജന്മം സ്വീകരിച്ചോ ആ ഉദ്ദേശ ലക്ഷ്യം പൂര്‍ണ്ണമായി. കാല ഗണനക്കപ്പുറം ഒന്നിനും നിലനില്ക്കാനാവില്ല ' 'എന്റെ മാധവാ! എന്റെ പ്രിയ സഖേ 'അര്‍ജ്ജുനനന്‍ വിങ്ങി. ' നീയും താമസിയാതെ എന്നോടൊപ്പം വരണം. വന്നേ തീരു!'
മുമ്പൊരിക്കലും ഇല്ലാത്തവണ്ണം തന്റെ സഖാവായ കൃഷ്ണന്‍ തന്നെ എന്തിനോ വേണ്ടി പ്രേരിപ്പിക്കുന്നു. മടങ്ങി വരാത്ത യാത്രക്ക് വേണ്ടി തയ്യാറെടുക്കുന്ന കൃഷ്ണന്‍ തന്നെ ഒന്നുകൂടി കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. അതാ, കൃഷ്ണന്‍ വീണ്ടും തന്റെ തോളില്‍ തട്ടി മൃദുവായി മന്ദഹസിക്കുന്നു. മുന്നോട്ടു നടക്കുന്ന കൃഷ്ണനോട് ചേരാനുള്ള വ്യഗ്രതയില്‍,അര്‍ജ്ജുനന്‍ കിടക്കയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി. താന്‍ കണ്ടത് ഒരു സ്വപ്നമാണന്നു കരുതാന്‍ അര്‍ജ്ജുനന് ആയില്ല.
യോഗ വിദ്യയിലൂടെ തന്റെ പ്രാണന്‍ ദേഹത്തില്‍ നിന്ന് വിമുക്തമാക്കാന്‍ കൃഷ്ണനാകുമായിരുന്നു അദ്ദേഹം ഒരു ദേവനായിരുന്നു. എന്നാല്‍ മനുഷ്യ ജന്മമെടുത്തു മനുഷ്യര്‍ക്കിടയില്‍ ജീവിച്ച കൃഷ്ണന്‍ മനുഷ്യോചിതമായ മരണവും കാംക്ഷിച്ചു. ഒരു കാരണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ കൃഷ്ണന്‍ ഒരു വൃക്ഷ ചുവട്ടില്‍ വെറും നിലത്തു കിടന്നു.സുഷുപ്തിയില്‍ അമര്ന്നപ്പോഴും ദൈവസമാനമായ ആ പുണ്യ പാദങ്ങള്‍ ഇളകിക്കൊണ്ടിരുന്നു. 'ഭഗവാന്റെ ഉള്ളം കാല്‍ ഭേദിക്കപ്പെട്ടാല്‍ മാത്രമേ മരണം സംഭാവ്യമാകൂ' എന്ന് ദുര്‍വ്വാസാവു മുനി അനുഗ്രഹിച്ചിരുന്നു. ആ അനുഗ്രഹം ഫലവത്താകുന്ന നിമിഷത്തിനു വേണ്ടി കൃഷ്ണന്‍ കാത്തു.
കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന വേടന്‍ ദൂരെനിന്നു കൃഷ്ണ ശരീരം ദര്‍ശിക്കാന്‍ ഇടയായി.ഏതോ ഒരു മാനിന്റെ ശരീരമായി,മഞ്ഞ പട്ടില്‍ പൊതിഞ്ഞിരുന്ന കൃഷ്ണ പാദങ്ങള്‍ വേടനു തോന്നി. മാനിനെ കൊല്ലാനുള്ള തിടുക്കത്തില്‍ അയാള്‍ ശരം തൊടുത്തു. ശരം ലക്ഷ്യം തെററാതെ കൃഷ്ണ പാദം തുളച്ചു കയറി. ഈ അമ്പ് ഉണ്ടാക്കിയതാകട്ടെ, സമുദ്ര തീരത്തു നിന്ന് വേടനു കിട്ടിയ ഇരുമ്പിന്‍റെ കഷണം കൊണ്ടായിരുന്നു എല്ലാം ഒന്നിനോടൊന്നു ചേര്‍ന്ന് സംഭവിച്ചിരിക്കുന്നു. വ്രുഷ്ണി കുലനാഥന്റെ മരണവും, വ്രുഷ്ണി കുലത്തോടൊപ്പം തന്നെ!

2 April 2010 -
മഹാഭാരതം
0 comments
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAJRVCATE2jhODS9YZFU5CHG_czYpyWWeYy6u0eQkV5u5LwI8CND8N8-yimNb1HLZ_zenNx_FsuE-1MQl2vGKqx3skFKmxoVcML37XkEw9rRLhavtjoiqfx7X3sBzL6ika5KoFi742IxE/s1600/ico_file.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLFqBpbgmZzm1W4o7t9QBCV3Se7JFN5eKdBydX9m_awkWImTSg4GXIPkmcglPw2Pz6O76ICSe-BozH2NZYyJP8CjnIn5ncc6_pz98UqSzkAqtpNCNGRBr4eJzCtuqmSWMxGBxnM6dZgmY/s1600/ico_comment.png)
മൌസല പര്‍വ്വം 1
ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണം
കാലങ്ങള്‍ കടന്നു. യുധിഷ്ടിരന്‍ രാജ്യ ഭരണം ഏറ്റെടുത്തിട്ട് മുപ്പത്താറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് കണ്ട അതേ ദുര്‍ലക്ഷ്ണങ്ങള്‍,ദുശ്ശകുനങ്ങള്‍ രാജാവ് അന്തരീക്ഷത്തിലും ഭൂമിയിലും കണ്ടു തുടങ്ങി. വരാന്‍ പോകുന്ന ഏതോ ആപത്തിന്റെ മുന്നോടിയായി ഈ ദുശ്ശകുനങ്ങളെ ജ്ഞ്യാനിയായ യുധിഷ്ടിര രാജാവ് വിലയിരുത്തി. പൊടുന്നനെ അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ 'ഗാന്ധാരി ശാപം'അശ്വനീപാതം പോലെ മിന്നി മറഞ്ഞു. അതേ! യുദ്ധം കഴിഞ്ഞിട്ടു മുപ്പത്താറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
' വ്രുഷ്ണികുലം' ഗാന്ധാരി ശാപത്താല്‍ ഗ്രസിക്കപ്പെടാനുള്ള സമയം ആഗതമായിരിക്കുന്നു. കൃഷ്ണന്‍ ഒരുപക്ഷെ ആ നാശത്തിനു വേണ്ടി ആഗ്രഹിക്കുന്നുണ്ടാകാം. തന്റെ ഭൂമിയിലെ ദൌത്യം അവസാനിക്കാനുള്ള സമയം ഇനി കുറിക്കപ്പെടുകയെ വേണ്ടു എന്ന് ഭഗവാന്‍ സ്വയം തീര്‍ച്ചയാക്കി കാണും!
കൃഷ്ണാ! ജഗത് പ്രഭോ!! ആരറിവൂ നിന്റെ മായകള്‍. ഭക്തനായ യുധിഷ്ടിരന്‍ ഒരു നിമിഷം പ്രാര്‍ത്ഥനാനിരതനായി. ഒരു ശാപം ഫലപ്രാപ്തിയിലെത്താന്‍, കാരണം ഉണ്ടാകണം. അതും വ്രുഷ്ണി കുലനാശത്തിനു വേണ്ടി തയ്യാറായി കൊണ്ടിരുന്നു.
ഒരിക്കല്‍ സപ്തര്‍ഷികള്‍ യാത്രാ മദ്ധ്യേ ദ്വാരകയില്‍ എത്തി. ഈ സമയം കൃഷ്ണ പുത്രന്മാര്‍ക്കു അവരുടെ ജ്ഞാനശക്തി ഒന്നു പരീക്ഷിച്ചറിയുവാന്‍ മോഹം ഉണ്ടായി അതിനുള്ള തന്ത്രവും അവര്‍ തന്നെ മെനഞ്ഞു. കൃഷ്ണ പുത്രനും, ജാംഭവതി സുതനുമായ സാംബനെ അവര്‍, ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വേഷം കെട്ടിച്ചു. ' ഇവള്‍ക്കുണ്ടാകുന്ന സന്താനം, 'പുരുഷനോ, സ്ത്രീയോ ' ത്രികാല ജ്ഞാനികളായ മുനിവര്യരെ! നിങ്ങള്‍ പ്രവചിച്ചാലും!!'
നിറഞ്ഞു വന്ന കോപം സ്വയം നിയന്ത്രിച്ചു കൊണ്ട് അവര്‍ പറഞ്ഞു 'ഇവള്‍ പ്രസവിക്കുന്നത് പുരുഷനും സ്ത്രീയും ആയിരിക്കില്ല, ഇവളുടെ ഗര്‍ഭത്തില്‍ നിന്ന് ഒരു 'അയസ്‌കന്ദം' ഗര്‍ഭ പൂര്‍ത്തീകരണത്തില്‍ വെളിയില്‍ വരും. വ്രുഷ്ണി കുല നാശത്തിന് ഇത് കാരണമായി ഭവിക്കും.'
കുറ്റബോധം ഗ്രസിച്ച കൃഷ്ണപുത്രന്മാര്‍ ഋഷിമാരോട് മാപ്പിരന്നു. മാപ്പു നല്‍കിയെങ്കിലും പ്രവചനം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായില്ല. സപ്തര്‍ഷികളെ വിഡ്ഢി വേഷം കെട്ടിക്കാന്‍ മുതിര്‍ന്ന കൃഷ്ണ പുത്രന്മാര്‍ ക്രമത്തില്‍ ആ സത്യം ഉള്‍ക്കൊണ്ടു ' സാംബന്‍ ഒരു ഗര്‍ഭത്തെ ഉദരത്തില്‍ പേറുന്നു. നിവൃത്തികേടിന്റെ പര്യായമായ സാംബന്‍ യഥാകാലം പ്രസവിച്ചു സപ്തര്‍ഷികള്‍ പ്രവചിച്ചപോലെ ഒരു ഇരുംപ്പുലക്ക! അവര്‍ വിവരം ദുഃഖ സമേതം കൃഷ്ണനെയും, ബലരാമനെയും അറിയിച്ചു. ബാലരാമ നിര്‍ദ്ദേശപ്രകാരം കൃഷ്ണ പുത്രന്മാര്‍ ആ ഇരുമ്പുലക്ക രാകി പൊടിയാക്കി സമുദ്രത്തില്‍ കലക്കി. ശേഷിച്ച കഷണം അവര്‍ സമുദ്രത്തിലേക്ക് എറിഞ്ഞു. തിരകള്‍ ഈ ഇരുംമ്പുപൊടി ഓളങ്ങളോടെ തീരത്ത് എത്തിച്ചു. അവ ക്രമത്തില്‍ 'രേരക' പുല്ലുകളായി മുളച്ചു തുടങ്ങി. കൃഷ്ണന്‍ ഒഴിച്ച് എല്ലാവരും ഈ സംഭവം മറന്നു, എല്ലാം പതിവുപോലെ എന്ന് ആശ്വസിച്ചു.
തന്റെ പുത്രന്റെ ജഡം കണ്ടു വിങ്ങി പൊട്ടിയ ഗാന്ധാരി മാതാവിനെ കൃഷ്ണന്‍ ഓര്‍ത്തു. എല്ലാം തന്റെ മകന്റെ ചെയ്തികളുടെ ഫലമെന്ന് ഉറച്ച വിശ്വാസമുണ്ടായിട്ടും, ആ അമ്മ തന്റെ കോപതാപങ്ങളുടെ ബഹിര്‍ഗ്ഗമനതിനു വേണ്ടി എല്ലാം തന്നില്‍ പഴി ചാരി. പുത്ര വിയോഗം തളര്‍ത്തിയ ആ മാതാവിനെ ഉചിതമായി സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച തനിക്കു കിട്ടിയതോ കൃഷ്ണാ! എല്ലാറ്റിന്റെയും കാരണക്കാരനായ നീയും നിന്റെ വംശവും ഇന്നേക്ക് മുപ്പത്തിയാറു വര്‍ഷം തികയും നാള്‍ പരസ്പരം പോര്‍ ചെയ്തു മരിക്കും! മുന്‍പേ ലിഖിതമായ നിയമാവലിയുടെ അടിവര മാത്രമാണീ ശാപമെന്ന് താന്‍ ആ മാതാവിനെ ഓര്‍മ്മിപ്പിച്ചു. വൃക്ഷത്തിന് വളവു കണ്ടാല്‍ അതിനെ താങ്ങി നിര്‍ ത്തേണ്ടത് പരിപാലിക്കുന്നവന്റെ കടമയാണ്. സന്ദര്‍ഭോചിതമായ ആ കടമ ഭവതിയും, ധൃതരാഷ്ട്രരും ചെയ്തില്ല. വിവരമുള്ളവരുടെ വാക്കുകളെല്ലാം അവഗണിച്ചു. ദിശ യില്ലാതെ വളര്‍ന്ന വൃക്ഷം കടപുഴകി വീഴുമ്പോള്‍ കാറ്റിനെ പഴിക്കുന്നത് ഉചിതമാണോ? ശോകത്തിനിടയിലും കൃഷ്ണന്റെ നര്‍മ്മോക്തി ഗന്ധാരിയില്‍ ചെറു പുഞ്ചിരി വിരിയിച്ചു 'നിന്നെ എനിക്കറിയില്ലേ കൃഷ്ണാ! ഉദ്ദേശിച്ച കാര്യം എത്ര ലഘുവായി നീ നേടിയെടുത്തു? 'ഞാനോ, എന്താണ് അമ്മ അര്‍ത്ഥമാക്കുന്നത്? ഒന്നും ഞാന്‍ പാണ്ഡവര്‍ക്ക് വേണ്ടി നേടി കൊടുത്തില്ല. അധര്‍മ്മത്തിനു വളരാനും, സ്വയം തിരുത്താനും ഞാന്‍ ഏറെ സമയം അനുവദിച്ചു. തിരുത്തലുകള്‍ക്കു വിധേയമാകാന്‍ മടിച്ച അധര്‍മ്മത്തെ ഹനിക്കാന്‍ ഞാന്‍ എളുതായി ശ്രമിച്ചു. അത്രമാത്രം!!
വിഷാദമെങ്കിലും ആ ഓര്‍മ്മ കൃഷ്ണനില്‍ ആനന്ദം നിറച്ചു. ഇനിയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിക്കും വിട പറയാം. കര്‍മ്മ ബന്ധിതമായ ഈ ജീവിതം കര്‍മ്മാതീതനും,ഗുണാതീതനും ആയ എനിക്കു മടുത്തു തുടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം വ്രുഷ്ണി കുലം ഒന്നാകെ ശങ്കര ഭജനത്തിനു വേണ്ടി പ്രഭാസത്തിലേക്ക് പോകാന്‍ നിശ്ചയിച്ചുറച്ചു. വ്രുഷ്ണീ കുല സംരക്ഷകനായി അവര്‍ കണ്ടിരുന്നത് ആ ജഗദ്ഗുരുവിനെയാണ്. എന്നാല്‍ അവര്‍ അങ്ങോട്ടു പോയിട്ടു തന്നെ കാലങ്ങള്‍ ഏറെ ആയി. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നാ യാത്ര, കൃഷ്ണന്‍ ഓര്‍ത്തു അന്ന് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് തന്റെ സഹോദരിയെ മോചിപ്പിച്ച്, അര്‍ജ്ജുന കരങ്ങളില്‍ എത്തിക്കാന്‍ വേണ്ടി, താന്‍ വ്രുഷ്ണി കുലത്തെ ഒന്നാകെ പ്രഭാസത്തിലേക്ക് കുട്ടിയിരുന്നു. അന്ന് കന്യാദാനത്തെക്കാല്‍ ശ്രേഷ്ഠമാണ്, കന്യക സ്വയം തന്റെ വരനെ കണ്ടെത്തി സ്വീകരിക്കുന്നതെന്ന് താന്‍ ഭീഷ്മര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടി വന്നു. ഏറെ സംഘര്‍ഷങ്ങള്‍ ഉണ്ടായങ്കിലും മനസ്സില്ലാമനസ്സോടെ അവരേവരും തന്റെ നിര്‍ണയം തന്നെ ശരിയെന്ന് ഉറപ്പിച്ചു.
അത്യാഹ്‌ളാദതൊടെയാണ് വ്രുഷ്ണികുലം'പ്രഭാസത്ത്തില്‍' ശിവപൂജക്ക് എത്തിയത്. അവര്‍ പ്രഭാസ തീര്‍ഥ ക്കരയില്‍ പ്രത്യകം പ്രത്യകം കൂടാരങ്ങല്‍ കെട്ടി. എല്ലാവരും ഏറെ സന്തോഷ ഭരിതരായിരുന്നെങ്കിലും, എല്ലാം മുങ്കൂട്ടി കണ്ടറിഞ്ഞ കൃഷ്ണന്‍, തന്റെ ദേഹ വിമുക്തിക്ക് വേണ്ടി സ്വയം പാകപ്പെടുകയായിരുന്നു. വ്രുഷ്ണികുലം ആചാര പൂജകളോടെ ശിവനെ ഭജിച്ചു.ഗംഭീരമായ സദ്യ വട്ടങ്ങളും ആസ്വദിച്ച്,ദിവസങ്ങളോളം അവരവിടെ കഴിഞ്ഞു.
പതിവുപോലെ ഒരു ദിവസം ഭക്ഷണം കഴിഞ്ഞിരിക്കുംപോള്‍ അവര്‍ പരസ്പരം പൂര്‍വ കാലാനുഭവങ്ങള്‍ പങ്കിടാന്‍ തുടങ്ങി. രണ്ടു ചേരിയായിരുന്ന് അവര്‍ തര്‍ക്കിച്ചു.യുദ്ധത്തില്‍ പ്രതിഭാഗത്തായിരുന്ന ക്രുതവര്മ്മാവിനെ, സ്വാത്യകി രൂക്ഷമായി വിമര്ശിച്ചു. ഭുരിശ്രവസ്സിന്റെ വധം അധാര്‍മിക മായിരുന്നെന്നു ക്രുതവര്മ്മാവ് തിരിച്ചടിച്ചു. പാപത്തിന്റെ തുലാസ്സില്‍ കൃതവര്‍മ്മാവിന്റെ തട്ട് ഉയര്‍ന്നു തന്നെയെന്നു സാത്യകി വാദിച്ചു. പാപ മാര്‍ഗ്ഗത്തില്‍ ചരിച്ചിരുന്ന ദുര്യോധനന്റെ പക്ഷം ചേര്‍ന്നതില്‍ സാത്യകി കൃതവര്‍മ്മാവിനെ ഏറെ വിമര്ശിച്ചു. മദ്യം സിരകളെ മത്തു പിടിപ്പിച്ചിരുന്ന സാത്യകിയുടെ വാക്കുകള്‍ പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചിരുന്നു. ' കൃതവര്‍മ്മാവേ! താങ്കള്‍ ചെയ്ത നീച പ്രവര്‍ത്തി ക്ഷത്രിയോചിതമായിരുന്നോ ?

28 March 2010 -
മഹാഭാരതം
0 comments
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAJRVCATE2jhODS9YZFU5CHG_czYpyWWeYy6u0eQkV5u5LwI8CND8N8-yimNb1HLZ_zenNx_FsuE-1MQl2vGKqx3skFKmxoVcML37XkEw9rRLhavtjoiqfx7X3sBzL6ika5KoFi742IxE/s1600/ico_file.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLFqBpbgmZzm1W4o7t9QBCV3Se7JFN5eKdBydX9m_awkWImTSg4GXIPkmcglPw2Pz6O76ICSe-BozH2NZYyJP8CjnIn5ncc6_pz98UqSzkAqtpNCNGRBr4eJzCtuqmSWMxGBxnM6dZgmY/s1600/ico_comment.png)
അശ്വമേധിക ആശ്രമവാസിക പര്‍വ്വം 4
യുധിഷ്ടിരന്‍ മടങ്ങി ചെന്ന് വലിയച്ഛനോടും,മാതാവിനോടുമായി തനിക്കുണ്ടായ അത്ഭുതാവഹമായ അനുഭവങ്ങള്‍ പങ്കുവെച്ചു. വിദുരരുടെ മരണത്തില്‍ അവരെല്ലാവരും ദുഖിച്ചു.
ഏതാനും ദിവസം അവരോടോന്നിച്ചു കഴിഞ്ഞശേഷം യുധിഷ്ടിരനും സഹോദരന്മാരും രാജ്യത്തേക്ക് മടങ്ങി പോകാന്‍ ഒരുങ്ങി.അവര്‍ ഏവരോടും യാത്ര ചോദിച്ചു. കുന്തിയുടെ വിചിത്രമായ സംഭാഷണം യുധിഷ്ടിരനെ വേദനിപ്പിച്ചു, 'പുത്രാ! ഇനി നമ്മള്‍ തമ്മില്‍ കണ്ടെന്നു വരില്ല! നീ സഹദേവനെ ഏറെ ശ്രദ്ധിക്കണം അവനാണെന്റെ ഓമന പുത്രന്‍. പുത്രാ! നീ രാജ്യത്തെയും പ്രജകളെയും നല്ല രീതിയില്‍ സംരക്ഷിക്കുക. എന്റെ അനുഗ്രഹാശിസ്സുകള്‍ നിങ്ങള്‌ക്കൊപ്പം എന്നും ഉണ്ടാകും.' പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ ആ പുണ്യ പാദങ്ങള്‍ വണങ്ങി, ഹസ്തിനപുരത്തേക്ക് തിരിച്ചു.
വീണ്ടും കാലം കടന്നു. യുധിഷ്ടിരന്റെ ഭരണ സാമാര്‍ത്യത്തില്‍ ജനങ്ങള്‍ ഏറെ സംതൃപ്തരായി കാണപ്പെട്ടു. ജനപ്രീതി രാജാവിനെ പൂജ്യനാക്കി. ഇടക്ക് നാരദമഹര്‍ഷി കൊട്ടാരത്തില്‍ എത്തി. അദ്ദേഹത്തെ പൂജിച്ചിരു ത്തുന്നതിനിടയില്‍ ആഗമന ഉദ്ദേശവും രാജാവ് ആരാഞ്ഞു.
നാരദന്‍ പറഞ്ഞു,' ജനപ്രീതി അങ്ങയെ ധന്യനാക്കിയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇപ്പോഴെങ്കിലും അങ്ങയെ സന്തോഷവാനായി കാണാന്‍ കഴിഞ്ഞല്ലോ!' യുധിഷ്ടിരന്‍ ഏറെ ഭവ്യതയോടെ പറഞ്ഞു,' അങ്ങയുടെ വാക്കുകള്‍ മധുരമെങ്കിലും ഞങ്ങളെ ഏതോ വാര്‍ത്ത അറിയിക്കാനുള്ളതായി തോന്നുന്നു. പറഞ്ഞാലും മഹാത്മന്‍!' 'ഏറെ ദുഖമുളവാക്കുന്ന വാര്‍ത്തയാണ് എനിക്ക് നിങ്ങളെ അറിയിക്കാനുള്ളത്. അങ്ങ് സമചിത്തതയോടെ നേരിടണം. ജനി മരണങ്ങള്‍ ഒരിക്കലും നാം നിശ്ചയിക്കും പ്രകാരം ആയിരിക്കില്ല...' നാരദന്‍ ചിന്താധീനനായി.
'മഹര്‍ഷേ! എന്തു തന്നെയായാലും സഹിച്ചല്ലെ പറ്റു!! അങ്ങു പറഞ്ഞാലും...' യുധിഷ്ടിരാ! താങ്കളുടെ മാതാവും, ഗാന്ധാരിയും,ധൃതരാഷ്ട്രരും പ്രാഭാത സ്‌നാന ത്തിനു ശേഷം,തപസ്സിനായി വനത്തിലേക്ക് മടങ്ങുന്ന വേളയില്‍,വനത്തില്‍ കാട്ടുതീ പടര്‍ന്നു. സ്വയരക്ഷക്കുള്ള മാര്‍ഗമുണ്ടായിട്ടും അവരതിനു തയ്യാറായില്ല.കൂട്ടത്തില്‍ ഉണ്ടായിരുന്ന സജ്ജയനെ ധൃതരാഷ്ട്രര്‍ ബലമായി ഒഴിവാക്കി അയച്ചു. ആ സാധു കണ്ണിരോടെ ഹിമാലയ സാനുക്കളിലേക്ക് തിരിച്ചു.
ഒരുവേള, അവര്‍ മോക്ഷ പ്രാപ്തിയിലെക്കുള്ള മാര്‍ഗ്ഗം സ്വയം തിരഞ്ഞെടുത്തതാകാം...''എന്റെ അമ്മേ! എന്നും അമ്മ ഞങ്ങളെ ഒറ്റപ്പെടുത്തി തനിച്ചു യാത്ര ചെയ്തു. മരണത്തിലും അതാവര്‍ത്തിച്ചു' യുധിഷ്ടിരന്‍ ബോധരഹിതനായി. സഹദേവന്‍ വാവിട്ടു കരഞ്ഞു. പ്രിയ മാതാവിന്റെ വേര്‍പാട് പാണ്ഡവരെ ദുഃഖത്തില്‍ ആഴ്ത്തി. വാര്‍ത്ത അറിഞ്ഞ വ്യാസന്‍ ഹസ്തിനപുരത്തില്‍ എത്തി. യുധിഷ്ടിരനേയും, സഹോദരങ്ങളെയും തത്ത്വജ്ഞാന ബോധത്തിലൂടെ സ്വാന്ത്വനവും ഉണര്‍വും നല്‍കി.
കാലം കടന്നു. മുറിവിന്റെ ആഴം വലുതായിരുന്നെങ്കിലും അവര്‍ മറക്കാന്‍ ശ്രമിക്കുകയും, പഠിക്കുകയും ചെയ്തു. അവര്‍ രാജ്യ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പരീക്ഷിത്തിന്റെ ബാല്യവും, വളര്‍ച്ചയും അവര്‍ ഏറെ കൌതുകത്തോടെ വീക്ഷിച്ചു. ഒരളവുവരെ തങ്ങളുടെ അനന്തരാവകാശി അവരുടെ പിന്‍ബലമായിരുന്നു. നാളെ ഹസ്തിനപുരം ഭരിക്കേണ്ട ആ കുമാരനില്‍ വിശ്വാസം അര്‍പ്പിച്ചു അവര്‍ നാളുകള്‍ തള്ളി നീക്കി.

23 March 2010 -
മഹാഭാരതം
0 comments
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAJRVCATE2jhODS9YZFU5CHG_czYpyWWeYy6u0eQkV5u5LwI8CND8N8-yimNb1HLZ_zenNx_FsuE-1MQl2vGKqx3skFKmxoVcML37XkEw9rRLhavtjoiqfx7X3sBzL6ika5KoFi742IxE/s1600/ico_file.png)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLFqBpbgmZzm1W4o7t9QBCV3Se7JFN5eKdBydX9m_awkWImTSg4GXIPkmcglPw2Pz6O76ICSe-BozH2NZYyJP8CjnIn5ncc6_pz98UqSzkAqtpNCNGRBr4eJzCtuqmSWMxGBxnM6dZgmY/s1600/ico_comment.png)
അശ്വമേധിക ആശ്രമവാസിക പര്‍വ്വം3
യാഗാശ്വത്തെ അര്‍ജ്ജുനന്റെ ചുമതലയില്‍ നാലുദിക്കിലെക്കും അയച്ചു. ഏറെ രാജാക്കന്മാരും എതിര്‍പ്പില്ലാതെ തന്നെ ഹസ്തിന നരേശന് കീഴ്‌പ്പെട്ടു.എതിര്‍ത്ത രാജാക്കന്മാരെ അര്‍ജ്ജുനന്‍ യുദ്ധം ചെയ്ത് തോല്പ്പിച്ചു വശത്താക്കി. എല്ലാ രാജാക്കന്മാരെയും അര്‍ജുനന്‍ അശ്വമേധ യാഗത്തിനു ക്ഷണിച്ചു. അശ്വമേധത്തിന്റെ ചുമതല ഭീമനും, നകുല സഹദേവന്മാരും ഏറ്റെടുത്തു. ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് യുധിഷ്ടിരന്‍ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ചു നടത്തിയ യാഗം പോലെ ഇതും പ്രൌഢഗ്ഗംഭീരമായി. ക്ഷണിതാക്കളായി എത്തിയ പല രാജാക്കന്മാരും പിന്‍തലമുറകാരായിരുന്നെന്നു മാത്രം ! പിതാമഹന്റെ അഭാവം ചടങ്ങിന്റെ മോടിക്ക് അല്പം കുറവു വരുത്തിയോ എന്നു ശങ്ക തോന്നിയയുധിഷ്ടിരന്‍, ദുഖത്തോടെ കൃഷ്ണനെ നോക്കി. 'അങ്ങ് വ്യാകുലനാകരുത്! ഭീഷ്മര്‍ സ്വര്‍ഗ്ഗത്തിലിരുന്നു ഈ കാഴ്ച്ച കണ്ട് അത്യധികം സന്തോഷിക്കും. ഹസ്തിന പുരത്തിന്റെ നന്മയും കീര്‍ത്തിയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജന്മ ലക്ഷ്യം അങ്ങയുടെ കൈകളില്‍ അതു രണ്ടും സുരക്ഷിതമാണെന്ന സംതൃപ്തിയോടെയാണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്.'രാജസുയതിനെത്തിയ എല്ലാ രാജക്കാന്മാരെയും രാജാവ് യഥാവിധി സല്ക്കരിച്ചിരുത്തി.ര്‍ഭാടത്തോടെ സമാരംഭിച്ച ചടങ്ങുകള്‍ ഏറെ മംഗളമായി പര്യവസാനിച്ചു. ചടങ്ങുകള്‍ക്ക് ശേഷം രാജര്‍ഷിയായ യുധിഷ്ടിരന് മംഗളം ആശംസിച്ച്, ക്ഷണിതാക്കള്‍ താന്താങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി. കൃഷ്ണനും പരിവാരങ്ങളും യാത്ര ചോദിച്ച് ദ്വാരകയിലേക്ക് തിരിച്ചു. കാലം കടന്നു. യുധിഷ്ടിരന്‍ ഹസ്തിനപുര ഭരണം ഏറ്റെടുത്തിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. യുധിഷ്ടിരന്റെ ഭരണം എല്ലാ രാജാക്കന്മാര്ക്കും മാതൃക ആയിരുന്നു. പ്രജകള്‍ അദ്ദേഹത്തിന് പുത്രതുല്യരും, അവര്‍ക്ക് തങ്ങളുടെ രാജന്‍ അക്ഷരാര്‍ഥത്തില്‍ ദേവതുല്യനുമായിരുന്നു. പരീക്ഷിത്തിന്റെ ഗുരുനാഥനായി കൃപര്‍ നിശ്ചയിക്കപ്പെട്ടു. ഹസ്തിന പുരവുമായി തലമുറകളുടെ ശിക്ഷണ ബന്ധം ഇതോടെ കൃപരില്‍ നിക്ഷിപ്തമായി. അകാരണമായി ധൃതരാഷ്ട്രരുടെ മനസ്സ് വീണ്ടും തപ്തമാകാന്‍ തുടങ്ങി. യുധിഷ്ടിരനും സഹോദരങ്ങളും പിതൃതുല്യം സ്‌നേഹിച്ചിട്ടു പോലും, ആ വൃദ്ധ മനസ്സ് തന്റെ എല്ലാമായിരുന്ന ദുര്യോധനനെ ഓര്‍ത്തു വിലപിച്ചു കൊണ്ടിരുന്നു. ക്രമേണ അദ്ദേഹത്തില്‍ വനവാസത്തിനു പോകണമെന്ന മോഹം വളര്‍ന്നു വലുതായി. അദ്ദേഹം ഇക്കാര്യം ഗാന്ധാരിയുമായി ആലോചിച്ചു. ഉപദേശങ്ങള്‍ക്കും, തത്വചിന്തകള്‍ക്കും,സ്‌നേഹപരിചരണങ്ങള്‍ക്കും എത്രയോ മേലെയാണ് മാതാപിതാക്കളിലെ പുത്രസ്‌നേഹം.
പുത്രന്‍ എത്രതന്നെ പാപമാര്‍ഗ്ഗത്തില്‍ ചരിച്ചാലും, മാതാപിതാക്കള്‍ അവന്റെ വിളിക്കു വേണ്ടി കാതോര്‍ക്കും, നന്മക്കു വേണ്ടി മനമുരുകി പ്രാര്‍ഥിക്കും.കുതിച്ചു പായുന്ന നദിയുണ്ടോ അറിയുന്നു പ്രഭവ സ്ഥാനത്തിന്റെ മഹത്ത്വം! ഒന്നിനും പിന്നോട്ട് പോകാന്‍ ആവില്ല... അതാണ് പ്രകൃതി നിയമം! എങ്കിലും പിന്‍വിളിക്കു വേണ്ടി കാതോര്‍ക്കാത്ത മനുഷ്യരുണ്ടോ? തെറ്റു കുറ്റങ്ങളുടെ വിചിന്തനത്തിന് ഒരു തിരനോട്ടം കൂടിയേ കഴിയു! യൌവനത്തില്‍ എത്ര പറഞ്ഞാലും ആര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ ആവില്ല.
ഒരളവുവരെ വാര്‍ദ്ധ്യക്യത്തില്‍ പോലും,വിടാതെ പിന്തുടരുന്ന ഈ പുത്ര ശോകം ധൃതരാഷ്ട്രര്‍ സ്വയം ഏറ്റെടുത്തതാണ്. ആരുടേയും സദ്വാക്കുകള്‍ അദ്ദേഹം ചെവിക്കൊണ്ടില്ല. കാഴ്ചയുള്ള പുത്രന്‍ തനിക്ക് ഊന്നു വടിയായി ഉണ്ടാകുമെന്ന മിഥ്യാബോധം അദ്ദേഹത്തിലെ അഹന്തയെ പെരുപ്പിച്ചു. പുത്രന്റെ അരുതായ്കകള്‍ക്കെല്ലാം കൂട്ടു നിന്നു. വളര്‍ന്നു മരമായ പുത്രന്‍, പിതാവിനെ അവഗണിച്ചപ്പോഴും, അദ്ദേഹം അവന്റെ പക്ഷം പിടിക്കാന്‍ നിര്‍ബ്ബന്ധിതനായി. വിധിയുടെ വിളയാട്ടു പമ്പരം തന്നെ മനുഷ്യസൃഷ്ടി ! ധൃതരാഷ്ട്രര്‍ യുധിഷ്ടിരനെ ആളയച്ചു വരുത്തി,തന്റെ തീരുമാനം അറിയിച്ചു. വലിയച്ഛനെ പിന്തിരിപ്പിക്കാനുള്ള യുധിഷ്ടിരന്റെ ശ്രമം ഫലവത്തായില്ല. ഒടുവില്‍ വ്യാസ നിര്‍ദ്ദേശ പ്രകാരം, അദ്ദേഹം മനസ്സില്ലാ മനസ്സോടെ വലിയച്ഛന്റെ വനവാസാഗ്രഹത്തിനു മുന്നില്‍ കീഴടങ്ങി. പുറപ്പെടാനൊരുങ്ങിയ ആ വൃദ്ധ ദമ്പതികല്‍ക്കൊപ്പം കുന്തിയും ചേര്‍ന്നു. തന്റെ കടമകള്‍ എല്ലാം പൂര്‍ത്തിയായെന്നു ആ മാതാവും നിനച്ചു. അമ്മയുടെ ഈ അവിചാരിതമായ മനം മാറ്റം പാണ്ഡവരെ ഏറെ വേദനിപ്പിച്ചു.
അടുത്ത ദിവസം അവര്‍... ധൃതരാഷ്ട്രര്‍, ഗാന്ധാരി,കുന്തി, വിദുരര്‍, സജ്ജയന്‍ എല്ലാം വ്യാസനോടൊപ്പം വനത്തിലേക്ക് തിരിച്ചു. ഐഹിക സുഖങ്ങളില്‍ നിന്ന് തീര്‍ത്തും പരിത്യക്തമായ മനസ്സോടെ. ദിവസങ്ങള്‍ കടന്നപ്പോള്‍, പൊടുന്നനെ യുധിഷ്ടിരന് വനത്തില്‍ പോയി, മാതാവിനെയും ബന്ധു ജനങ്ങളേയും കാണാന്‍ അതിയായ ആഗ്രഹം തോന്നി. അദ്ദേഹം സഹോദരന്മാരും പരിവാരങ്ങളുമായി വനത്തിലേക്കു തിരിച്ചു. ഏറെ തിരച്ചിലിനൊടുവില്‍ അവര്‍ ധൃതരാഷ്ട്രരും,ഗാന്ധാരിയും തങ്ങളുടെ അമ്മയും തങ്ങിയിരുന്ന ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. യുധിഷ്ടിരന്‍ വലിയച്ഛനെ വണങ്ങി. സഹദേവന്‍, കുന്തിയെ കെട്ടിപിടിച്ച് കൊച്ചു കുട്ടി എന്നവണ്ണം പൊട്ടിക്കരഞ്ഞു... കുന്തിയുടെ മനസ്സില്‍ എന്നും സഹദേവന്‍ കുഞ്ഞു കുട്ടിയായിരുന്നു. യുധിഷ്ടിരന്‍ നഗരത്തിലെ വാര്‍ത്തകള്‍ അവരുമായി പങ്കു വെച്ചു. ചെറിയച്ഛന്‍ വിദുരരെ അവിടെങ്ങും കാണാത്തതില്‍ യുധിഷ്ടിരന്‍ ചിന്താകുലനായി.
അതിനെപ്പറ്റി അദ്ദേഹം ധൃതരാഷ്ട്രരോട് അന്വേഷിച്ചു.ധൃതരാഷ്ട്രര്‍ പറഞ്ഞു 'പുത്രാ! വിദുരര്‍ സ്വന്തം തീരുമാനപ്രകാരം, ഇന്ദ്രിയ നിഗ്രഹം ചെയ്ത് നിരാഹാരനായി, വായുമാത്രം ഭക്ഷിച്ച് വനാന്തരങ്ങളില്‍ അലയുകയാണ്. സ്വയം തിരഞ്ഞെടുത്ത വഴിയില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുധിഷ്ടിരന്‍ ഏറെ ദുഖത്തോടെ അകലേക്ക് ദൃഷ്ടി പായിച്ചപ്പോള്‍, അങ്ങു ദൂരെയായി ഒരാള്‍രൂപം മിന്നിമറയുന്നതായി അദ്ദേഹം കണ്ടു. ആ സംശയം അദ്ദേഹം വലിയച്ഛനുമായി പങ്കു വെച്ചു.' ഒരു പക്ഷെ, അത് വിദുരരായിരിക്കാം. നീ പോയി നോക്കിയാലും'യുധിഷ്ടിരന്‍ ആ മിന്നി മറഞ്ഞ വ്യക്തിയെ പിന്തുടര്‍ന്നു. കുറച്ചകലെയായി വിദുരര്‍ വിശ്രമിച്ചിരുന്ന സ്ഥലം അദ്ദേഹം കണ്ടെത്തി.തന്റെ ചെറിയച്ഛന്‍ ഏറെ മാറിയിരിക്കുന്നു... കഠിനമായ ഉപവാസനിഷ്ഠ കൊണ്ട് അദ്ദേഹത്തിന്റെ ശരീരം 'എല്ലും തോലും'മാത്രമായി മാറിയിരുന്നു. അദ്ദേഹം മരണത്തെ മുഖാമുഖം കാണാന്‍ തുടങ്ങിയിരുന്നു. ഏതോ'ഒരു കര്‍മ്മ പൂര്‍ത്തി കരണതിനു വേണ്ടി മാത്രം'വിദുരര്‍ പ്രാണന്‍ നിലനിര്‍ത്തുന്നതായി യുധിഷ്ടിരനു തോന്നി. അടുത്തു ചെന്നപ്പോള്‍ അസാധാരണ ദീപ്തി ചൊരിയുന്ന ആ കണ്ണുകള്‍ അകലെ എവിടെയ്‌ക്കോ ദൃഷ്ടി ഊന്നി ഇരിക്കുന്നതായി കണ്ടു. യുധിഷ്ടിരന്‍ ഏറെ വിനയാന്വിതനായി ഉണര്‍ത്തിച്ചു,' ചെറിയച്ഛാ! അങ്ങ് ദയവായി എന്നെ നോക്കിയാലും! എന്തെങ്കിലും അങ്ങയില്‍ നിന്നു കേള്‍ക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു...' യുധിഷ്ടിരന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രതികരണ ശേഷി നഷ്ടപ്പെട്ട നിലയില്‍ വിദുരര്‍ ഒരു വൃക്ഷത്തില്‍ ചാരി നിന്നു. ആ സമയം യുധിഷ്ടിരന്‍ അനിയന്ത്രിതമായ ഉള്‍പ്രേരണയാല്‍, വിദുരരുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി വിദുരരുടെ ദൃഷ്ടി, തന്റെ കണ്ണുകളുമായി ഇടഞ്ഞു. അസാധാരണമായ ഒരു വിദ്യുത് പ്രവാഹം തന്റെ ഉള്ളിലേക്കു കടക്കുന്നതായി യുധിഷ്ടിരന് അനുഭവപ്പെട്ടു.
തന്റെ മനോബലവും, കായബലവും വര്‍ദ്ധിക്കുന്നതുപൊലെ... താന്‍ യുധിഷ്ടിരനെക്കാളുപരി വിദുരരായി മാറിയിരിക്കുന്നു! കണ്ണുകള്‍ തമ്മില്‍ ഇണ ചേര്‍ന്നപോലെ അവര്‍ പരസ്പരം മിഴികളില്‍ നോക്കി നിന്നു. പൂര്‍ണ്ണമായി വിദുരശക്തി തന്നിലേക്ക് ഉള്‍ക്കൊണ്ടെന്ന തോന്നല്‍ യുധിഷ്ടിരനില്‍ ഉണ്ടായ സമയം വിദുരരുടെ'പ്രാണന്‍' കൂടുവിട്ടകന്നു... ദേഹിയെ വിമുക്തമാക്കിയ ദേഹം മാത്രമായി തീര്‍ന്നാ മഹാന്‍!
അപൂര്‍വ്വമായി മാത്രം ദര്‍ശിക്കുന്ന ധന്യത... അതെ, ധന്യാത്മാവ് തന്നെ വിദുരര്‍! തന്നിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ദാസിയെ പറ്റി വ്യാസന്‍ പറഞ്ഞ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായിരുന്നു... ഉള്‍കൊള്ളുന്ന പാത്രത്തിന്റെ പൂര്‍ണ്ണതയാണ്, വിളമ്പുന്നവന്റെ മനസ്സിനേക്കാള്‍ ധന്യം. വിദുര ജന്മത്തില്‍ ഈ രണ്ടും ഒരുപോലെ സമന്വയിച്ചിരുന്നു. ഒന്നിനോടും അമിതാസക്തി ഇല്ലാത്ത സ്വാത്വികന്‍! ഏതിനേപറ്റിയും തികഞ്ഞ അറിവും,ഉള്‍ക്കാഴ്ചയും, കൃഷ്ണന്‍ പോലും ബഹുമാനിച്ചിരുന്ന അപ്രമേയ വ്യക്തിത്വത്തിന്റെ ഉടമ, സര്‍വ്വോപരി തികഞ്ഞ കൃഷ്ണഭക്തന്‍... ഇതെല്ലാമായിരുന്നു വിദുരര്‍.
വിദുരരുടെ ശരീരം സംസ്‌ക്കരിക്കാന്‍ യുധിഷ്ടിരന്‍ ആഗ്രഹിച്ചു. ആ സമയം'ധര്‍മ്മദേവന്‍' സ്വര്‍ഗ്ഗതില്‍ നിന്ന് ഇപ്രകാരം ഉത്‌ഘോഷിക്കുന്നതായി യുധിഷ്ടിരന് തോന്നി'യുധിഷ്ടിരാ! അങ്ങയെപ്പോലെ വിദുരരും എന്റെ അംശമായിരുന്നു. അദ്ദേഹം ഇപ്പോള്‍ നിന്നില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങും വിദുരരും ഒന്നായി തീര്‍ന്നിരിക്കുന്നു! ജീവന്‍ മുക്തമായ ഈ ശരീരം ഇവിടെ തന്നെ ഉപേക്ഷിച്ചാലും. ഒരു മരണാനന്തരക്രിയയും വിദുരര്‍ക്കു ആവശ്യമില്ല. അങ്ങ് നിശ്ചിന്തനായി തിരിച്ചു പോയ്‌ക്കൊള്ളൂ.'

അശ്വമേധിക ആശ്രമവാസിക പര്‍വ്വം 2
വ്യാസമുനി യുധിഷ്ടിര രാജസഭയില്‍ പലപ്പോഴും വന്നിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അത്യന്തം വിശാല മനസ്സോടെ യുധിഷ്ടിരന്‍ ഉള്‍ക്കൊണ്ടു. കഴിഞ്ഞു പോയ സംഭവങ്ങളില്‍ നിന്നും രാജാവ് തീര്‍ത്തും മുക്തനായിട്ടില്ലെന്ന് മനസ്സിലായ വ്യാസന്‍,ഒരുപായം മുന്നോട്ടു വെച്ചു. ഒരു' അശ്വമേധ യാഗം 'നടത്തുക! രാജാവിനെ സംബന്ധിച്ച്, ഇത് കീര്‍ത്തി വര്‍ദ്ധിപ്പിക്കാനും പുണ്യം നിലനിര്‍ത്താനും ഏറെ ഉപകരിക്കും.
'ശരിയാണ് മുത്തച്ഛാ !പക്ഷെ, അതിനുള്ള ധനം പ്രാപ്തമാക്കുക ഏറെ ദുഷ്‌ക്കരമാണ്.'
നീ വിഷമിക്കേണ്ട !ഞാന്‍ ഒരു മാര്‍ഗ്ഗം പറയാം,മരുത്ക്കളുടെ കണക്കറ്റ ധനം ഹിമാലയ താഴ്വരയില്‍ സൂക്ഷിച്ചിട്ടുണ്ട്. നിങ്ങള്‍ അത് കണ്ടെടുക്കാനുള്ള വഴികള്‍ ആരായുക.'യുധിഷ്ടിര സഹോദരന്മാരും ഈ നിര്‍ദേശത്തില്‍ ആഹ്‌ളാദം കണ്ടെത്തി. ജ്യേഷ്ടന്റെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യാന്‍ ആ സഹോദരന്മാര്‍ തയ്യാറായിരുന്നു... സഹോദരന്മാരുടെ സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ യുധിഷ്ടിര രാജാവിനോളം കഴിവ് മറ്റാര്‍ക്കും ഉണ്ടായിക്കാണില്ല. അവര്‍ക്ക് തങ്ങളുടെ ജേഷ്ടന്‍ ദേവതുല്യനെങ്കില്‍, ജ്യേഷ്ടന് തന്റെ സഹോദരങ്ങള്‍ മക്കള്‍ക്ക് സമരായിരുന്നു...രക്തവും മജ്ജയും തമ്മിലുള്ള അഭേദ്യമായ ബന്ധം! അശ്വത്തെ തെളിച്ചു കൊണ്ട് ലോകം ചുറ്റുന്ന കാര്യം അര്‍ജ്ജുനന്‍ സസന്തോഷം ഏറ്റെടുത്തു.
വ്യാസ മഹര്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം തങ്ങള്‍ അശ്വമേധ ധനശേഖരണാര്‍ത്ഥം,ഹിമാലയത്തിലേക്ക് പോകുന്നതായി പാണ്ഡവര്‍,ദൂതന്‍ മുഖേന കൃഷ്ണനേയും, ബലരാമനെയും അറിയിച്ചു. യുയുല്‌സുവിനെ രാജ്യഭാരം ഏല്പിച്ചു യുധിഷ്ടിരന്‍ യാഗത്തിന് ഉദ്ധ്യുക്തനായി.
പുതിയ വഴിയിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍,യുധിഷ്ടിരന്‍ കുടുതല്‍ കര്‍മ്മനിരതനും. ഉല്‍സാഹിയും ആയിതീര്‍ന്നു. യുധിഷ്ടിര യാഗത്തില്‍ പങ്കെടുക്കുന്നതിനു, വൃഷ്ണി കുലം ഒന്നടങ്കം, കാലെകൂട്ടി കൃഷ്ണനോടും,ബലരാമനോടുമൊപ്പം ഹസ്തിന പുരത്തിലേക്ക് തിരിച്ചു.
ഗര്‍ഭം ധരിച്ചിരുന്ന ഉത്തര ഏതുനിമിഷ വും പ്രസവിക്കുമെന്നു കൃഷ്ണന്‍ ഉറപ്പിച്ചിരുന്നു... പിറവിയില്‍ ആ കുഞ്ഞിനു ജീവനുണ്ടാവില്ല. അശ്വധാമാവിന്റെ ബ്രന്മശീര്‍ഷ വലയത്തില്‍ നിന്നു താനവനെ മുക്തനാക്കുമെന്നു ഉത്തരക്കു നല്‍കിയ വാക്കു പാലിക്കണം. ആ ദിവസം ആഗതമായി. ഉത്തര പ്രസവിച്ചു. ജീവനില്ലാത്ത കുഞ്ഞിനെ ഒരു ഉള്‍വിളി പോലെ കൃഷ്ണന്‍ ഉത്തര കിടന്നിരുന്ന മുറിയുടെ അരികിലെത്തി.
മുറിക്കു പുറത്തു നിന്ന കുന്തിയുടെ വിലാപം അദ്ദേഹം ശ്രദ്ധിച്ചു,' എന്റെ കൃഷ്ണാ! അങ്ങീ കുഞ്ഞിനു ജീവന്‍ നല്‍കിയാലും. ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷയാണ് ഈ സന്തതി. ഇവന്‍ അങ്ങയുടെയും അംശമല്ലേ? ജീവിക്കാന്‍ വേണ്ട ഉള്‍ത്തുടിപ്പുള്ള, ഇവന്‍ ജീവിക്കാന്‍ അശ്വധാമാവയച്ച ബ്രന്മാസ്ത്ര ബന്ധനം അനുവദിക്കുന്നില്ല പ്രഭോ! കരുണയുണ്ടാകണം 'കൃഷ്ണന്‍ കുന്തിയെ സ്വാന്തനിപ്പിച്ചു. 'എന്റെ ശപഥം ഞാന്‍ പാലിച്ചിരിക്കും! ഞാന്‍ ഈ കുഞ്ഞിനു ജീവന്‍ നല്‍കും. ഈ ജന്മത്തില്‍ ഞാന്‍ അനുഷ്ടിച്ച പുണ്യ ഫലം
മുഴുവന്‍ ഇവനു വേണ്ടി ത്യജിക്കുന്നതാണ്! എന്നെ വിശ്വസിക്കു !' കൃഷ്ണന്‍ ഉത്തരയുടെ സമീപം എത്തി. നവജാത ശിശുവിന്റെ സുന്ദര മുഖം അദ്ദേഹം ദര്‍ശിച്ചു. തന്റെ സഹോദരീ പൌത്രന്റെ പിഞ്ചു ശരീരം,അദ്ദേഹത്തില്‍ സ്‌നേഹ പ്രവാഹം ഉണര്‍ത്തി. നോക്കിനില്‌ക്കെ കൃഷ്ണവദനം ഗൗരവപൂര്‍ണ്ണമായി. അദ്ദേഹം മറ്റൊരു ലോകത്തേക്ക് മറയുന്നതു പോലെ എല്ലാവര്ക്കും തോന്നി. അവരേവരും അത്ഭുതാദരവൊടെ ആ തിരുരൂപം ദര്‍ശിച്ചു. പൊടുന്നനെ കൃഷ്ണന്‍ ആ നവജാത ശിശുവിനെ തന്റെ കൈകളാല്‍ വാരിയെടുത്തു. ആ പിഞ്ചു ശരീരം മടിയില്‍ വെച്ച്, തന്റെ ദിവ്യമായ കൈകളാല്‍, കൃഷ്ണന്‍ അവനെ ആപാദ ചൂടം തലോടി. ആ ദിവ്യ സ്പര്ശമേറ്റ കുഞ്ഞ് പൊടുന്നനെ കരഞ്ഞു തുടങ്ങി... അവന്‍ ബ്രന്മാസ്ത്ര വിമുക്തനായി പുനര്ജനിച്ചു.
ഏവരും സന്തോഷത്തില്‍ മതിമറന്ന നിമിഷം കൃഷ്ണന്‍ സ്വധാമത്തേക്ക് മടങ്ങിവരാനുള്ള ശക്തി വീണ്ടെടുക്കുകയായിരുന്നു. ആയാസത്തില്‍ കൃഷ്ണ ശരീരം വിയര്‌തോലിച്ചുവിയര്‍ത്തൊലിച്ചു. കുഞ്ഞിനെ മാതാവിനെ എല്പ്പിച്ച കൃഷ്ണന്‍, ഇടറിയ കാല്‍ വെയ്പ്പുകളോടെ മുറിക്കു പുറത്തു കടന്നു. വെളിയില്‍ കാത്തു നിന്ന സാത്യകി കൃഷ്ണനെ ഇരിപ്പടത്തിലേക്ക് ആനയിച്ചു. ഓജസ്സു വാര്ന്നു പോയ കൃഷ്ണനെ തന്നെ സാത്യകി പ്രാര്‍ഥനയോടെ ഉറ്റുനോക്കി നിന്നു. നിമിഷങ്ങള്ക്കകം കൃഷ്ണന്‍ തന്റെ പൂര്‍വ്വ ശക്തിയും, ഓജസ്സും വീണ്ടെടുത്തു, കൃഷ്ണന്‍ സാത്യകിയുടെ അടുത്തേക്ക് മടങ്ങിയെത്തി. കൃഷ്ണ ദര്‍ശനം പ്രാപ്തമായ സാത്യകി പറഞ്ഞു'അഭിമന്യു വീണ്ടും പുനര്ജ്ജനിച്ചിരിക്കുന്നു! അങ്ങ് ചെയ്ത സത്കര്‍മ്മങ്ങളില്‍ ഏറ്റവും മഹത്തരമായി ഇത് ലോകം എന്നും വാഴ്ത്തപ്പെടും... അനപത്യ ദുഃഖത്തില്‍ നിന്ന് ഒരുകുലം തന്നെ അങ്ങയുടെ തൃക്കൈകളാല്‍ രക്ഷപ്പെടുത്തിയിരിക്കുന്നു ' കൃഷ്ണന്‍ മന്ദഹസിച്ചു 'യുദ്ധം ജയിക്കുന്നതിനേക്കാള്‍ ശ്രമ കരമായിരുന്നു ഈ കര്‍മ്മം'. പൗരവ സിംഹാസനത്തിന് പുതിയൊരു നാഥനെ കിട്ടിയതില്‍, കൊട്ടാരവും, രാജ്യവും ആഹ്ലാദത്തില്‍ മതിമറന്നു. പരീക്ഷണങ്ങളെ അതിജീവിച്ച ആ കുഞ്ഞിന് അവര്‍ 'പരീക്ഷിത്ത്'എന്ന് നാമകരണം നടത്തി.
അശ്വമേധ കര്‍മ്മത്തിന്റെ പ്രാരംഭ ചടങ്ങുകള്‍ക്കായി ഉത്തര ദിക്കിലേക്ക് പോയിരുന്ന യുധിഷ്ടിര രാജാവിന്റെ, മടക്ക യാത്രയെ കുറിച്ചറിഞ്ഞ കൃഷ്ണന്‍,പരിവാരസമേതം മാര്‍ഗ്ഗമദ്ധ്യേ അദ്ദേഹത്തെ സ്വീകരിക്കാന്‍ വേണ്ട ഏര്‍പ്പാടുകളുമായി നടന്നു.
അവര്‍ യുധിഷ്ടിരനെ നഗരത്തിലേക്ക് ആഘോഷ പൂര്‍വ്വം ആനയിച്ചു. തത്സമയം വ്യാസനും എത്തിച്ചേര്ന്നു. ആ ശുഭ മുഹൂര്‍ത്തത്തില്‍ അശ്വമേധ യാഗത്തിനുള്ള മുഹൂര്‍ത്തം കുറിക്കപ്പെട്ടു.
തന്റെ അടുത്ത പിന്ഗാമിയായി ജനിച്ച ഉത്തരാ പുത്രനെ കണ്ട യുധിഷ്ടിരന്‍ സര്‍വ്വ ദുഖങ്ങളും മറന്ന് സന്തോഷവാനായി തീര്‍ന്നു. ഭീമന്റെ വലുതും ബലിഷ്ടവുമായ ഹസ്തത്തില്‍ ആ കുഞ്ഞ് ആമ്പല മൊട്ടെന്നവണ്ണം ശോഭിച്ചു. ഹസ്തിനപുരത്തിന്റെ അനന്തരാവകാശി ആയി ജനിച്ച ആ കുഞ്ഞിനെ അവരേവരും ഏറെ ലാളിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. യുധിഷ്ടിരന്‍ ഏറെ വിനയാന്വിതനായി കൃഷ്ണ സമീപം എത്തി ഉണര്‍ത്തിച്ചു,' മഹാപ്രഭോ! അങ്ങ് ഞങ്ങള്‍ക്കായി ഈ രാജ്യം നേടിത്തന്നു. ഈ യാഗത്തിന്റെ ചുമതലയും അങ്ങ് ഏറ്റെടുത്ത് ഞങ്ങളെ ധന്യരാക്കണമെന്ന് അപേക്ഷിക്കുന്നു'.കൃഷ്ണന്‍ ചിരിച്ചു കൊണ്ട് യുധിഷ്ടിരന്റെ തോളില്‍ തട്ടി ' ഒരു രാജാവ് ഈ ഒരു കാര്യത്തിനു വേണ്ടി ഇത്ര യേറെ വിനയാന്വിതന്‍ ആകേണ്ട യാതൊരു ആവശ്യകതയുമില്ല. അങ്ങയുടെ അപേക്ഷ ന്യായമെങ്കിലും എന്റെ അഭിപ്രായം മറ്റൊന്നാണ്, ചന്ദ്രവംശ പാരമ്പര്യം അനുസരിച്ച്,അശ്വമേധം രാജാവ് തന്നെ നടത്തുന്നതാണ് ഉചിതവും, ശ്രെയസ്‌ക്കാരവും. അത് അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും! ഞാന്‍ എന്തിനും അങ്ങയോടൊപ്പം ഉണ്ടാകും !!'
യുധിഷ്ടിരന്‍ സന്തോഷവാനായി 'എന്റെ പ്രഭോ! അങ്ങ് കൂടെയുണ്ടെങ്കില്‍ ഏതു കര്‍മ്മവും ചെയ്യാന്‍ ഞാന്‍ പ്രാപ്തനാകുന്നതാണ്. കര്‍മ്മത്തിന്റെ ഊര്‍ജ്ജവും ഫലദാതാവും അങ്ങു തന്നെയല്ലേ കൃഷ്ണാ...' യുധിഷ്ടിരനില്‍ പ്രകടമായ പുതിയ ഭാവമാറ്റം കൃഷ്ണന്‍ താല്പര്യ പൂര്‍വ്വം നോക്കി കണ്ടു.

അശ്വമേധിക ആശ്രമവാസിക പര്‍വ്വം 1
എത്ര ശ്രമിച്ചിട്ടും താന്‍ 'ഭാതൃ ഹന്താ' വാണെന്ന കുറ്റ ബോധത്തില്‍ നിന്ന് യുധിഷ്ടിരന്‍ മുക്തനായില്ല. ഒപ്പം കൗരവ കുലനാശത്തിനും താന്‍ കാരണക്കാരന്‍ ആണെന്ന തോന്നല്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. ഉപദേശങ്ങള്‍ ആഴത്തില്‍ വേരുന്നിയ വ്രണത്തിന്റെ പുറം മാത്രമേ ഉണക്കിയുള്ളൂ.. ഉള്ളിലെ വിങ്ങല്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു. ആ സാധുവിന്! ചിന്തകള്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. തന്റെ സ്വാര്‍ത്ഥതയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി ആണങ്കില്‍ പോലും ധൃതരാഷ്ട്രര്‍, സജ്ജയന്‍ വഴി തനിക്ക് യുദ്ധത്തിനു മുന്‍പ് കൊടുത്തുവിട്ട കത്തിലെ വാക്കുകള്‍ യുധിഷ്ടിരന്‍ ഓര്‍ത്തു 'സഹോദരന്മാരുടെ കൊലക്കു കാരണമായ ദുഃഖം അങ്ങയെ വിട്ടോഴിയില്ല. അവരുടെ മരണം കൊണ്ടു പ്രാപ്തമാകുന്ന രാജ്യം അങ്ങേക്ക് സുഖത്തിനു പകരം ദുഖമാകും പ്രദാനം ചെയ്യുക.'പുത്രന്മാരുടെ നന്മ മാത്രം ഉദ്ദേശിക്കുന്ന ആ സ്വാര്‍ത്ഥത താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല,നീതിക്കു വേണ്ടി പോരാടി. ധൃതരാഷ്ട്ര വാക്കിലെ ഒരു ശതമാനം സത്യം ഇന്നു തനിക്കു നേരെ ആഴത്തില്‍ ആഞ്ഞടിക്കുന്നു.. ഈ മാനസിക സംഘര്‍ഷങ്ങളൊന്നും യുധിഷ്ടിരന്റെ ഭരണത്തെ ബാധിച്ചില്ല. അദ്ദേഹം ഭരണ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവും, പ്രജാ ക്ഷേമ തല്പരനുമായിരുന്നു.
ജനങ്ങളാല്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന രാജാവായി തീര്‍ന്നു യുധിഷ്ടിരന്‍ ഭീഷ്‌മോപദേശം അദ്ദേഹം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു.
കൃഷ്ണനും, അര്‍ജ്ജുനനും ഒരുമിച്ചു പല സ്ഥലങ്ങളിലും ചുറ്റി തിരിഞ്ഞു. സമപ്രായരും,സതീര്‍ത്ഥരുമായ അവര്‍ക്കിടയില്‍,സൌഹൃദവും, സ്‌നേഹവും പരസ്പര ബഹുമാനവും എപ്പോഴും പ്രകടമായിരുന്നു. ഒരത്മാവോടെ പിറന്ന രണ്ടു ശരീരങ്ങള്‍... നരനും,നാരായണനും. യാത്രകള്‍ക്കിടയില്‍ അവര്‍ പഴയ'ഇന്ദ്രപ്രസ്ഥത്തില്‍ എത്തി.
ആ രാജകൊട്ടാരത്തിന്റെ അകത്തളങ്ങള്‍ തോറും അവര്‍ കയറി ഇറങ്ങി. ഖാണ്ടവ ദഹന സമയത്ത് താന്‍ അഗ്‌നിയില്‍ നിന്നു രക്ഷപ്പെടുത്തിയ മയന്‍ എന്ന അസുര ശില്പി, ഉപകാര സ്മരണയോടെ നിര്‍മ്മിച്ചു നല്‍കിയ 'രാജസഭ '.
രാജസഭയുടെ അകത്തളങ്ങളില്‍ വിശ്രമിക്കുമ്പോള്‍ അര്‍ജ്ജുനന്റെ മനസ്സ് സമ്മിശ്രമായ ചിന്തകള്‍ക്ക് അടിപ്പെട്ടു. കൃഷ്ണന്‍ അത് ശ്രദ്ധിച്ചു,
'എന്താ പാര്‍ത്ഥ! എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു അല്ലെ? കാലത്തിന് ഉണക്കാന്‍ കഴിയാത്ത മുറിവുകള്‍ ഇല്ല.'
അര്‍ജ്ജുനന്‍ ഒന്നു പുഞ്ചിരിച്ചു, ' മാധവാ! ഞാന്‍ മനസ്സുകൊണ്ട് കഴിഞ്ഞതെല്ലാം ഒരു നാടകം പോലെ നോക്കികാണുകയാണ്. ഏറെ വിചിത്രമെന്നു ചിത്രീകരിക്കാവുന്ന സംഘര്‍ഷഭരിതമായ അനേകം മുഹൂര്‍ത്തങ്ങള്‍ ക്കൊടുവില്‍ നാം ഇതാ ഇപ്പോള്‍ ഇവിടെ എത്തി നില്ക്കുന്നു.' അര്‍ജ്ജുനന്‍ നിശ്വസിച്ചു. കൃഷ്ണന്‍:' ഒന്നോര്‍ത്തു നോക്കൂ പാര്‍ത്ഥ! ഈ നാടകാരംഭം എവിടെ നിന്നാണന്ന് ?'അര്‍ജ്ജുനന്‍:'ദ്രൌപതിയുടെ ഹസ്തിനപുര പ്രവേശനമായിരുന്നു ഒന്നാം അങ്കം. സൂത്രധാരനില്‍ നിന്ന് അരങ്ങ് കീഴടക്കുകയായിരുന്നു ദ്രൗപതി. ഹോമാഗ്‌നി സംഭുതയായ അവള്‍ക്കു അവളുടെ അവതാരോദ്ദേശം നേടിയല്ലേ പറ്റു..'
കൃഷ്ണന്‍ : ' ശരി! ശരി! അടുത്ത അങ്കം എവിടെ നിന്നെന്നു പറഞ്ഞാലും!
അര്‍ജ്ജുനന്‍: കൃഷ്ണാ! അങ്ങയുടെ രംഗ പ്രവേശനത്തിലൂടെ അടുത്ത അങ്കം ശുഭസൂചകമായി തുടങ്ങി. ഇന്ദ്രപ്രസ്ഥ നിര്‍മ്മാണം, ഖാണ്ഡവ ദഹനം, മയനിര്‍മ്മിതമായ രാജസഭ, ജരാസന്ധവധം.. അങ്ങിനെ എല്ലാത്തിന്റെയും ചുക്കാന്‍ പിടിച്ചത് അങ്ങുത്തന്നെയല്ലെ മാധവാ! വീണ്ടും മുന്നാം രംഗാരംഭത്തില്‍ നാരദ മഹര്ഷിയുടെ വരവ്,ജ്യേഷ്ഠന്റെ രാജസൂയ മോഹം...'
കൃഷ്ണന്‍ ' നില്‍ക്കൂ പാര്‍ത്ഥ! അടുത്ത രംഗാ വിഷ്‌ക്കാരം എന്നില്‍ നിന്നു തന്നെ. അഗ്രപൂജ,ശിശുപാല വധം, ദുര്യോധനന്റെ ഇന്ദ്രപ്രസ്ഥത്തിലെ വീഴ്ച, ദ്രൌപതിയുടെ പൊട്ടിച്ചിരി..., നാടകം കൊഴുത്തു തുടങ്ങി.
അര്‍ജ്ജുനന്‍: 'നാലാം അങ്കത്തില്‍, ജയന്ത സഭയിലെ ജ്യേഷ്ഠന്റെ പരാജയം, ദ്രൌപതിയുടെ വസ്ത്രാക്ഷേപം, ആ പതിവ്രതയുടെ ശാപവച്സ്സുകള്‍, ഗതികേടില്‍ നിന്നുയര്‍ന്ന ധാര്‍മ്മിക രോഷത്തോടെ ഞങ്ങള്‍ ചെയ്ത ദൃഢപ്രതിജ്ഞകള്‍!
കൃഷ്ണന്‍ : 'കൌന്തേയാ! അടുത്ത രംഗം അല്പം ശോകത്തോടു കൂടിയ പലായനത്തില്‍ നിന്നു തുടങ്ങി. വനവാസം, അജ്ഞാതവാസം,യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍...'
അര്‍ജ്ജുനന്‍: 'എന്നാല്‍ കൃഷ്ണാ! ദൂതനായുള്ള അങ്ങയുടെ ഹസ്തിനപുര സന്ദര്‍ശനം, എടുത്തു പറയേണ്ട രംഗം തന്നെ. സന്ധിക്കു പോയി മടങ്ങി വന്ന അങ്ങ്, യുദ്ധത്തിനു തയ്യാറാകാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്തത് ? ഈ മായ അങ്ങക്കല്ലാതെ ആര്‍ക്കറിയും മാധവാ! 'അര്‍ജ്ജുനന്‍ അറിയാതെ കൈകുപ്പി.
കൃഷ്ണന്‍: ' അര്‍ജ്ജുനാ! ധര്‍മ്മം പുനസ്ഥാപിക്കുക എന്നത് എന്റെ അവതാര ലക്ഷ്യമാണ്. നേരായ മാര്‍ഗ്ഗം ഉപദേശിച്ചു കൊടുത്തിട്ടും അനുസരിക്കാന്‍ ഭാവമില്ലാതവരുടെ 'അഹന്ത' ഹനിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ ഒരിക്കലും ധര്‍മ്മത്തിന് നില നില്ക്കാനാവില്ല. സുദീര്‍ഘമായ ഈ നാടകത്തിന്റെ അന്ത്യം നീ എങ്ങനെ വിലയിരുത്തുന്നു കൌന്തെയാ !
അര്‍ജ്ജുനന്‍: 'പതിനെട്ടാം ദിവസത്തെ യുദ്ധത്തില്‍ ശല്യര്‍ വധിക്കപ്പെട്ടു. അതോടെ യുദ്ധം തീരേണ്ടതായിരുന്നു. എന്നിട്ടും ദുര്യോധനന്‍ യുദ്ധം തുടര്ന്നു. പിന്നാലെ കുടിലനായ ശകുനി വധിക്കപ്പെട്ടു.. നാടകം അതോടെ അവസാനിച്ചെങ്കിലും, അണിയറയില്‍ 'ഭരത വാക്യത്തിനുള്ള ' തയ്യാറെടുപ്പു തുടങ്ങി. ദുര്യോധന വധത്തോടെ അതും കഴിഞ്ഞു;തിരശീല വീണു.....' അര്‍ജുന മനസ്സ് തെല്ലു നേരം ദുഃഖ തപ്തമായി.
മഹായുദ്ധാവലോകനത്തിനുശേഷം കൃഷ്ണന്‍ പറഞ്ഞു ' യുദ്ധത്തിനൊടുവില്‍ എല്ലാം ശുഭ പര്യവസാനമായി കലാശിച്ചു. നിങ്ങള്ക്ക് നിങ്ങളുടെ രാജ്യം തിരിച്ചു കിട്ടി. എന്റെ ദൗത്യവും വിജയകരമായി പൂര്‍ത്തിയായി. ഇനി എനിക്ക് വിടപറയേണ്ട ഘട്ടമായി...'അര്‍ജ്ജുനന്റെ കണ്ണുകള്‍ നിറഞ്ഞു 'ഭഗവന്‍! അങ്ങ് ഇങ്ങനെ പറയുംപ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തുന്നത്, 'എന്റെ രഥം ' കത്തി നശിച്ച ദിവസമാണ്. അന്ന് അങ്ങ് പറഞ്ഞു 'ലക്ഷ്യ പൂര്‍ത്തികരണതിനു ശേഷം ഒന്നിനേയും ഭൂമിക്ക് ആവശ്യമില്ല. ഉണ്ടെന്ന് തോന്നുന്നത് മിഥ്യയാണ്.'അര്‍ജ്ജുനന്‍ ഏതോ ഉള്‍പ്രേരണ എന്ന പോലെ കൃഷ്ണനെ ബലമായി മുറുകെ പിടിച്ചു 'മാധവാ! അങ്ങയെ വിട്ടുനെല്കാന്‍ എനിക്കാവില്ല.ഞങ്ങള്‍ക്ക് ഇനിയും അങ്ങയെ ആവശ്യമുണ്ട്.'കൃഷ്ണന്‍ ചിരിച്ചു ' നീ വെറുതെ പേടിക്കുന്നു. എനിക്ക് തല്ക്കാലം നിങ്ങളെ പിരിയേണ്ടി വരുമെന്ന് മാത്രമേ ഞാന്‍ഉദ്ദേശി ച്ചോ ള്ളൂ, അതും താങ്കളുടെ ജ്യേഷ്ടന്‍ അനുവദിച്ചാല്‍ മാത്രം! എനിക്ക് ദ്വാരകയിലേക്ക് മടങ്ങി, എന്റെ മാതാപിതാക്കളെ ദര്‍ശിക്കണം,അത്രമാത്രം.യുധിഷ്ടിരന്റെ ഭക്തി പാശം ഒന്നയഞ്ഞു കിട്ടിയാലല്ലേ എനിക്കതിനാവു. നീ വേണം എന്നെ സഹായിക്കാന്‍...'
അര്‍ജ്ജുനന്‍ വിവരം യുധിഷ്ടിരനെ അറിയിച്ചു. യുധിഷ്ടിരന്‍ കൃഷ്ണനു മുന്നില്‍ കൈകൂപ്പി 'കൃഷ്ണാ! അങ്ങയുടെ ആവശ്യം ന്യായമാണ്. എന്നാലും, അങ്ങയെ ഞങ്ങള്‍ പിരിയുന്നതെങ്ങനെ? ഒരുറപ്പില്‍ ഞാന്‍ അങ്ങക്കനുവാദം തരാം... ഞാന്‍ സ്മരിക്കുന്ന നിമിഷത്തില്‍ അങ്ങ് എന്റെ മുന്നില്‍ വരണം.'കൃഷ്ണന്‍ യുധിഷ്ടിരന്റെ കൈ പിടിച്ചു 'ഞാന്‍ ഉറപ്പു തരുന്നു. ഇനി എന്നെ പോകാന്‍ അനുവദിച്ചാലും...'>
അടുത്ത പ്രഭാതത്തില്‍ കൃഷ്ണന്‍ ദ്വാരകയിലേക്ക് തിരിച്ചു. വിടപറയും വേളയില്‍ നിറഞ്ഞു കവിഞ്ഞ ആ ഭക്തരുടെ കവിള്‍ത്തടങ്ങള്‍, ആ ഭക്തവത്സലന്‍ സ്‌നേഹത്തോടെ തുടച്ചു. ദാരുകരഥം കണ്മറയുവോളം അവര്‍ ഇമവെട്ടാതെ നോക്കി നിന്നു... തങ്ങളുടെ നാഥന്‍ വിട പറഞ്ഞിരിക്കുന്നു

No comments:
Post a Comment